ചേമഞ്ചേരി:(vatakara.truevisionnews.com)കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് നിയമ ഭേദഗതി ബില്ല് റദ്ദ് ചെയ്യണമെന്ന് മഹല്ല് കോ ഓഡിനേഷൻ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ സ്പെഷ്യൽ കൺവെൻഷൻ കേന്ദ്ര സർക്കാരിനോടും ന്യുനപക്ഷ മന്ത്രാലയത്തോടും ജോയിന്റ് പാർലമെന്ററി കമ്മിറ്റി ചെയർമാനോടും ആവശ്യപെട്ടു.
ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യ പരമോ ആയ ആവശ്യങ്ങൾക്കായി പതിറ്റാണ്ടുകൾക്ക് മുമ്പ് മുസ്ലിംങ്ങൾ ദാനം ചെയ്ത വസ്തു വഹകളും സ്ഥാപനങ്ങളും പരിപാലിച്ചു വരുന്ന വഖഫ് ആക്ട് ഭേദഗതി വരുത്തുന്നതോടെ വഖഫ് വസ്തുക്കൾ പുറത്തുള്ളവർക്ക് ദുരുപയോഗം ചെയ്യാനും സാമൂദായിക സംഘർഷം നടക്കാനും സാധ്യത ഉണ്ട്.
ഇന്ത്യൻ ഭരണഘടന വ്യക്തികൾക്കും മതസ്ഥാപനങ്ങൾക്കും അനുവദിച്ചു നൽകുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ്.
ഇതിനെതിരെ ഒപ്പു ശേഖരണവും, പൊതുയോഗവും നടത്താൻ തീരുമാനിച്ചു.
ചെയർമാൻ എ പി പി തങ്ങൾ അധ്യക്ഷതവഹിച്ചു.
എ ഫൈറൂസ് ഫൈസി പ്രാർത്ഥന നടത്തി.
കൺവീനർ എംപി. മൊയ്‌തീൻ കോയ സ്വാഗതം പറഞ്ഞു.
എൻ പി അബ്ദുൽ സമദ് വിഷയം അവതരണം നടത്തി.
എസ് കെ അബുബക്കർ ബാഖവി, ഷുക്കൂർ തനിമ ഉമ്മർ നടമ്മൽ, കെ പി. ഹകീംമുസ്‌ലിയാർ, അബ്ദുള്ള കോയ തസ്‌നീം, നാസർ മുനമ്പത്ത്, എൻ സിദ്ധിക്ക് ഫൈസി, ഒ പി ഷാജഹാൻ ബദരി, എം റാസിക് ഫൈസി കുഞ്ഞായൻ കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.
#Central #Government #Waqf #Amendment #Bill #should #repealed #Mahall coordination