വടകര: (vatakara.truevisionnews.com)നവരാത്രി ആഘോഷങ്ങൾക്കായി ഒരുങ്ങി കുട്ടോത്ത് വിഷ്ണു ക്ഷേത്രം.
ഒക്ടോബർ മൂന്ന് മുതൽ 13വരെ വിപുലമായ പരിപാടികളാണ് ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത്.
ആദ്യ ദിവസമായ ഒക്ടോബർ 3ന് വൈകിട്ട് നാല് മണിക്ക് വിളംബരഘോഷയാത്രയോടെ ആഘോഷപരിപാടികൾ തുടങ്ങും. ഒക്ടോബർ 4ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ടി.എൻ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ശേഷം ഏഴ് മണിക്ക് ഭക്തിഗാനാമൃതം, അഞ്ചിന് വൈകിട്ട് നാല് മണിക്ക് കാവ്യകേളി, ആറിന് കളരിപ്പയറ്റ്, ഏഴിന് ഭജനമാല, ആറിന് വൈകീട്ട് ആറുമണിക്ക് തിരുവാതിരക്കളി, ഏഴുമണിക്ക് ഭക്തിഗാനാമൃതം, ഏഴിന് വൈകീട്ട് ആറുമണിക്ക് അങ്കണവാടിക്കുട്ടികളുടെ കലാപരിപാടികൾ, എട്ടിന് വൈകീട്ട് നാലുമണിക്ക് അക്ഷരശ്ലോകസദസ്സ്, ഏഴിന് കലാപരിപാടികൾ, ഒൻപതിന് വൈകീട്ട് ആറുമണിക്ക് അഷ്ടപദിക്കച്ചേരി, ഏഴിന് കലാപരിപാടികൾ, പത്തിന് വൈകീട്ട് ഗ്രന്ഥംവെപ്പ്, ആറുമണിക്ക് അഷ്ടപദി, ഏഴിന് ഗ്രാമസന്ധ്യ എന്നിവ അരങ്ങേറും.
ഒക്ടോബർ 1ന് വൈകീട്ട് ആറുമണിക്ക് തിരുവാതിരക്കളി, ഏഴിന് ഭക്തിഗാനസുധ, 12ന് വൈകീട്ട് ആറുമണിക്ക് വാഹനപൂജ, 7.30ന് അയ്യപ്പചരിതം ഡാൻസ് ഡ്രാമ, 13ന് രാവിലെ ആറുമണിക്ക് ഗ്രന്ഥമെടുപ്പ്, ഏഴിന് നടക്കുന്ന വിദ്യാരംഭത്തോടെ ചടങ്ങുകൾ സമാപിക്കും.
#Vadakara #KutToth #Vishnu #Temple #gearing #up #Navratri #celebrations