#VadakaraMunicipality | മാലിന്യമുക്തം നവകേരളം; മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ച് വടകര നഗരസഭ

#VadakaraMunicipality | മാലിന്യമുക്തം നവകേരളം; മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ച് വടകര നഗരസഭ
Oct 2, 2024 08:28 PM | By ShafnaSherin

വടകര : (vatakara.truevisionnews.com)20024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നീളുന്ന ശുചിത്വ കേരളം സുസ്ഥിര കേരളം കേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ വടകര നഗരസഭ ഉദ്ഘാടനം മാതൃക ടൗൺ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു.

വടകര ടൗൺ ജനകീയ ശുചീകരണവും സൗന്ദര്യവൽക്കരണവും കോട്ടപ്പറമ്പിലെ മാർക്കറ്റിലെ തുമ്പൂർമുഴി എം സിഎഫ് എന്നിവയുടെ പരിപാലന ചുമതല ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന ചടങ്ങും നടത്തി.

അതോടൊപ്പം വടകര ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച തുമ്പൂർമുഴിയുടെ ഉദ്ഘാടനവും നടന്നു. വടകര കോട്ടപ്പറമ്പിൽ വച്ച് നടത്തിയ ഉദ്ഘാടന പരിപാടിക്ക്‌ നഗരസഭ ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ബിജു, പി സജീവ് കുമാർ, സിന്ധു പ്രേമൻ,രാഷ്ട്രീയ പാർട്ടി പ്രതിനിധികകളായ കെ സി പവിത്രൻ,സതീശൻ കുരിയാടി,പി സോമശേഖരൻ,നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി, മണലിൽ മോഹനൻ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

ക്ലീൻ സിറ്റി മാനേജർ കെ പി രമേശൻ നന്ദിപറഞ്ഞു.കൗൺസിലർമാർ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, കച്ചവടക്കാർ, ഉദ്യോഗസ്ഥർ ഹരിതകർമ്മസേന, ഹെൽത്ത് ഉദ്യോഗസ്ഥർ, എൻ.എസ് എസ് വളണ്ടിയർമാർ, KSWMP എഞ്ചിനീയർ ലിവിൻ പ്രമോദ് ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ ജൂനിയ, തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച തുമ്പൂർമുഴി യൂണിറ്റ് ഉദ്ഘാടനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സരള നായർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കോട്ടപ്പറമ്പ് മാർക്കറ്റ്, കീർത്തി മുദ്ര തിയേറ്റർ പരിസരം, മുനിസിപ്പാലിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിൽ പൂന്തോട്ടം നിർമ്മിച്ച് ശുചിത്വ കോർണർ സ്ഥാപിച്ചു.

ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായിനഗരസഭയിലെ മുഴുവൻ വാർഡുകളിലും രാവിലെ 7 മണി മുതൽ ജനകീയ ശുചീകരണങ്ങളും ഹരിത വിദ്യാലയം, ഹരിത സ്ഥാപനം,ഹരിത അയൽക്കൂട്ടം, നീർച്ചാൽ ശുചീകരിച്ചു വീണ്ടെടുക്കൽ,ഹരിത അംഗൻവാടി, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ പൂന്തോട്ട നിർമ്മാണം , ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ, ശുചിത്വ ബസ്സ്റ്റോപ്പ്‌ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.

#Garbage #free #New #Kerala #Vadakara #Municipal #Corporation #about #initiation #model #projects

Next TV

Related Stories
#Balasabha | മാലിന്യമുക്ത നവകേരളം; ആയഞ്ചേരിയിൽ  ബാലസഭ അംഗങ്ങൾ തുണി സഞ്ചിയുമായി വീടുകളിലേക്ക്

Oct 2, 2024 07:59 PM

#Balasabha | മാലിന്യമുക്ത നവകേരളം; ആയഞ്ചേരിയിൽ ബാലസഭ അംഗങ്ങൾ തുണി സഞ്ചിയുമായി വീടുകളിലേക്ക്

കുടുബശ്രീ സി ഡി എസ്സ് മെമ്പർ നിഷ കെ അധ്യക്ഷത വഹിച്ചു....

Read More >>
#AIYF | ദേശീയ പാതയുടെ നിർമാണം; ഉന്നതതല യോഗം ചേരണം -എഐവൈഎഫ്

Oct 2, 2024 07:18 PM

#AIYF | ദേശീയ പാതയുടെ നിർമാണം; ഉന്നതതല യോഗം ചേരണം -എഐവൈഎഫ്

മന്ദഗതിയിലാണ് പ്രവർത്തനങ്ങൾ നിർമാണം ഏറ്റെടുത്ത കമ്പനി ജനങ്ങളുടെ പരാതികൾ പരിഗണിക്കുന്നേ...

Read More >>
#gandhijayanthi | മഹാത്മാഗാന്ധി ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ച്  ഒഞ്ചിയം ഗവൺമെന്റ് സ്കൂൾ

Oct 2, 2024 04:28 PM

#gandhijayanthi | മഹാത്മാഗാന്ധി ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ച് ഒഞ്ചിയം ഗവൺമെന്റ് സ്കൂൾ

പ്രധാന അധ്യാപകൻ പ്രമോദ് എം എൻ ഗാന്ധിജയന്തി ദിനാചരണം ഉദ്ഘാടനം...

Read More >>
#Familyweddingcenter |  ഗാന്ധിജയന്തി ദിനാചരണം; ഫാമിലിയും പരിസരപ്രദേശവും ശുചീകരിച്ച് ഫാമിലി വെഡിങ് സെൻറർ

Oct 2, 2024 03:25 PM

#Familyweddingcenter | ഗാന്ധിജയന്തി ദിനാചരണം; ഫാമിലിയും പരിസരപ്രദേശവും ശുചീകരിച്ച് ഫാമിലി വെഡിങ് സെൻറർ

മാനേജർ മാരായ മുഹമ്മത് എം,മജീദ് കെ എം മുഹമ്മദ് എന്ന് മജീദ് കെ എം എന്നിവർ ഉദ്ഘാടനം...

Read More >>
#honored | വയോജന ദിനാചരണം; സാമൂഹിക പ്രവർത്തകൻ ടി.കെ മാസ്റ്ററെ ആദരിച്ചു

Oct 2, 2024 02:13 PM

#honored | വയോജന ദിനാചരണം; സാമൂഹിക പ്രവർത്തകൻ ടി.കെ മാസ്റ്ററെ ആദരിച്ചു

ചടങ്ങിൽ വളണ്ടിയർ ലീഡർ റിയ ആർ സ്വാഗതം...

Read More >>
#IDOP | അന്താരാഷ്ട്ര വയോജന ദിനത്തിൽ ദമ്പതിമാരെ ആദരിച്ചു

Oct 2, 2024 12:30 PM

#IDOP | അന്താരാഷ്ട്ര വയോജന ദിനത്തിൽ ദമ്പതിമാരെ ആദരിച്ചു

യോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ പ്രത്യേക സംഗമം വിളിച്ചു...

Read More >>
Top Stories