#Nipunya | കാര്യണ്യഹസ്തവുമായി ശിങ്കാരവടിവേൽ എൻഡോവ്മെൻ്റ് അവാർഡ് ജേതാവ് നിപുണ്യ

#Nipunya | കാര്യണ്യഹസ്തവുമായി ശിങ്കാരവടിവേൽ എൻഡോവ്മെൻ്റ് അവാർഡ് ജേതാവ് നിപുണ്യ
Oct 4, 2024 10:49 AM | By Jain Rosviya

വടകര : (vatakara.truevisionnews.com)കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്‌സ് & ഗൈഡ്‌സിൻ്റെ സംസ്ഥാന തലത്തിലുള്ള ശിങ്കാരവടിവേൽ എൻഡോവ്മെൻ്റ് അവാർഡും മെമൻ്റോയും സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ സാറിൽ നിന്നും സംസ്ഥാന ജില്ലാ ഭാരവാഹികളാക്കമുള്ള പ്രൗഡഗംഭീരമായ ചടങ്ങിൽ സാഭിമാനം ഏറ്റുവാങ്ങി നൈപുണ്യ.

തുടർന്ന് അതേ വേദിയിൽ വെച്ച് തനിക്ക് ലഭിച്ച എൻഡോവ്മെൻ്റ് തുക ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കൈമാറുകയും ചെയ്ത് നിപുണ്യ മാതൃകയായി മാറി.

അശരണരും ദുരിതമനുഭവിക്കുന്നവരുമായ ജനതയ്ക്ക് സഹായഹസ്തവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് തുക കൈമാറിയപ്പോൾ നിപുണ്യ തൻ്റെ മഹത്തായ പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ പതാക വാഹകയാവുകയായിരുന്നു.

നീണ്ടുനിന്ന കരഘോഷങ്ങളിലൂടെ ഒരു നിമിഷം പുത്തൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹാൾ ഒന്നടങ്കം ആ കുഞ്ഞു സഹോദരിയുടെ പ്രവൃത്തിയെ വാനോളം ഉയർത്തുകയുണ്ടായി.

തൻ്റെ മാതൃകാപരമായ പ്രവൃത്തിയിലൂടെ നിപുണ്യ പുണ്യവതിയായെന്ന് അവാർഡ് തുക തിരികെ സ്വീകരിച്ചുകൊണ്ട് ബാലചന്ദ്രൻ സർ അഭിപ്രായപ്പെട്ടു.

സ്കൗട്ട് പ്രസ്ഥാനത്തിലെ രാജ്യപുരസ്ക്കാർ ഗൈഡായ നിപുണ്യ വടകര അഡൽട്ട് ട്രയിനിംഗ് ടീമംഗവും എസ്.ജി.എം എസ്.ബി. സ്കൂൾ അധ്യാപകനുമായ സുനീഷ് മാസ്റ്ററുടെ മകളാണ്.

നല്ലൊരു നർത്തകി കൂടിയായ നിപുണ്യ കലാ-പ്രവൃത്തിപരിചയ മേളകളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മൽസരിക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

സ്കൗട്ട് അസോസിയേഷൻ ദേശീയ തലത്തിൽ രാജസ്ഥാനിൽ വെച്ച് നടത്തിയ ജാംബൂരിയിലും സംസ്ഥാന കാംമ്പൂരികളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. .

#Shinkaravadivel #Endowment #Award #Winner #Nipunya

Next TV

Related Stories
#stabbed | വടകര ചെമ്മരത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

Nov 8, 2024 10:40 PM

#stabbed | വടകര ചെമ്മരത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

അക്രമണത്തിന് ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഷനൂബിനെ പൊലീസെത്തി...

Read More >>
#Madhaviyamma | കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ്ണ കൃതികൾ പ്രകാശനം ചെയ്തു

Nov 8, 2024 08:05 PM

#Madhaviyamma | കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ്ണ കൃതികൾ പ്രകാശനം ചെയ്തു

വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അശോകൻ ചരുവിൽ പ്രൊഫ. കടത്തനാട്ട് നാരായണന് പുസ്തകം നൽകി...

Read More >>
#KPKunhammadkutty | ദേശീയപാത മന്ദഗതിയിൽ; കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കത്തയച്ചു

Nov 8, 2024 05:33 PM

#KPKunhammadkutty | ദേശീയപാത മന്ദഗതിയിൽ; കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കത്തയച്ചു

നാഷണൽ ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്കും , മുഖ്യമന്ത്രിക്കും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Nov 8, 2024 04:11 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#kafirscreenshot | വ്യാജ സ്ക്രീന്‍ഷോട്ട്; അന്വേഷണം വഴിമുട്ടിയതിനെതിരെ വീണ്ടും ഹര്‍ജി നല്‍കി പരാതിക്കാരന്‍

Nov 8, 2024 02:56 PM

#kafirscreenshot | വ്യാജ സ്ക്രീന്‍ഷോട്ട്; അന്വേഷണം വഴിമുട്ടിയതിനെതിരെ വീണ്ടും ഹര്‍ജി നല്‍കി പരാതിക്കാരന്‍

അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന് പരാതിക്കാരന്‍റെ ആവശ്യം. വടകര ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി...

Read More >>
#Parco | ഒന്നിച്ച് പ്രതിരോധിക്കാം; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്

Nov 8, 2024 01:24 PM

#Parco | ഒന്നിച്ച് പ്രതിരോധിക്കാം; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്

പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് വിദഗ്ധ...

Read More >>
Top Stories

News Roundup

GCC News