ആയഞ്ചേരി: ഇന്ത്യൻ വോളിബോൾ താരവും വനിത വോളിബോൾ പരിശീലകനും ബി. പി.സി.എൽ. കൊച്ചിൻ റിഫൈനറി മാനേജറുമായ കിഷോർ കുമാർ സ്കൂളിലെത്തിയത് കുരുന്നു കായിക പ്രതിഭകൾക്ക് ആവേശമായി.
കടമേരി എം.യു.പി. സ്കൂൾ കായികമേളയുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തിയത്.
തീപാറും സ്മാഷുകൾ ഉതിർത്ത് വോളീബോൾ കളിക്കളത്തിൽ മിന്നും താരമായ കിഷോറിനെ കൈപ്പന്തുകളിയെ നെഞ്ചേറ്റിയ കടമേരിയുടെ മണ്ണിലേക്ക് വോളീബോൾ പ്രേമികൾ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ ഹൃദ്യമായി വരവേറ്റു.
തുടർന്ന് ബാൻഡ് താളമേളങ്ങളുടെയും സ്കൗട്ട് ഗൈഡ് ജെ.ആർ.സി. അംഗങ്ങളുടെ അകമ്പടിയോടെയും സ്കൂളിലേക്ക് ആനയിക്കുകയും ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളുമായി ഏറെ നേരം സംവദിച്ച അദ്ദേഹം കായിക മേഖലയുടെ പ്രാധാന്യം വിശദീകരിക്കുകയും കായിക രംഗത്തേക്ക് കുട്ടികൾ കടന്നു വരുന്നതിനുള്ള പ്രചോദനവും നൽകി.
പ്രധാനാധ്യാപകൻ ടി. കെ. നസീർ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ ഉപഹാരം പി.ടി.എ. പ്രസിഡണ്ട് മൻസൂർ എടവലത്ത് സമ്മാനിച്ചു.
ജനപ്രതിനിധികളായ എ.കെ. സുബൈർ, എൻ. കെ. അലിമത്ത്, സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുറഹിമാൻ, പി.കെ.അഷറഫ്, കെ.അഷ്റഫ്, ശ്രീജിത്ത്, സി.എം. നസില, കെ.ഷമീൽ, ടി.വി. ഷമീർ, വി.പി. റഫീഖ് എന്നിവർ സംസാരിച്ചു. ടി.കെ.ഹാരിസ് സ്വാഗതവും പി.പ്രേംദാസ് നന്ദിയും പറഞ്ഞു.
#KishorKumar #arrived #Children #are #excited #about #sports #talent