Oct 31, 2024 02:59 PM

ഒഞ്ചിയം:(vatakara.truevisionnews.com) ജലജീവൻ മിഷൻ പദ്ധതിയുടെ പേരിൽ അശാസ്ത്രീയമായി റോഡ് വെട്ടി മുറിച്ച് പുനർനിർമ്മാണം നടത്താതെ ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ നിലപാടിനെതിരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ആർ.എം.പി.ഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ കൃത്യ സമയത്ത് ഫണ്ട് അനുവദിക്കാത്തതിനാൽ ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി പൈപ്പിടൽ നടന്ന റോഡുകൾ മാസങ്ങളായി പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നത് നിത്യ സംഭവമാവുകയാണ്.

ദേശീയപാത വികസനത്തിൻ്റെ പേരിൽ യാത്രാദുരിതമനുഭവിക്കുന്ന പൊതുജനത്തിന് പ്രാദേശികറോഡുകൾ കൂടി തകർന്ന് കിടക്കുന്നത് ഇരുട്ടടിയായി മാറുകയാണ്.

ആശുപത്രി യാത്രകൾക്കും സ്കൂൾ വാഹനങ്ങൾക്കും കടുത്ത പ്രതിസന്ധിയാണ് റോഡുകൾ തകർന്നത് മൂലം ഉണ്ടാവുന്നത്. നാടിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കേണ്ട ഫണ്ടുകൾ അധികാര ധൂർത്തിനും സർക്കാർ പരസ്യങ്ങൾക്കുമായി ചെലവഴിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ നടപടി അടിയന്തരമായി തിരുത്താൻ തയ്യാറാകണം.

ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ വെട്ടിച്ചുരുക്കുന്ന പിണറായി സർക്കാർ മിഷൻ പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന കേന്ദ്ര ഫണ്ടുകൾ വകമാറ്റി ചെലവഴിച്ച് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് യാത്രാദുരിതത്തിന് നേരെ മുഖം തിരിക്കുന്ന സർക്കാറിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ആർ.എം. പി.ഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താനയിൽ അറിയിച്ചു.

കെ. ഭാസ്കരൻ അധ്യക്ഷനായി.

ടി.കെ സിബി, എൻ.പി ഭാസ്കരൻ മാസ്റ്റർ, കെ.കെ സദാശിവൻ, ടി.കെ വിമല ടീച്ചർ എന്നിവർ സംസാരിച്ചു.


#Jaljeevan #Mission #cut #demolished #roads #should #made #passable #RMPI

Next TV

Top Stories










News Roundup






Entertainment News