---
title: "#parco  |  പാർകോ ഡയബത്തോൺ 2024; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്"
english_title: "#Parco #Diabethon #2024 #diabetes #workshop #Parkway #November #14"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/248891/parco-diabethon-2024-diabetes-workshop-parkway-november-14"
published_at: "2024-11-12T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6733603048558_baibaties.jpg"
keywords: []
---

# #parco  |  പാർകോ ഡയബത്തോൺ 2024; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്

> **Lead Summary:** **വടകര: **ലോക പ്രമേഹ ദിനമായ നവംബർ 14ന് പാർകോ ഡയബത്തോൺ 2024 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **ലോക പ്രമേഹ ദിനമായ നവംബർ 14ന് പാർകോ ഡയബത്തോൺ 2024 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിക്കുന്നു.

പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും.

രാവിലെ 8 മുതൽ ഒരു മണിവരെയാണ് ക്യാമ്പ്. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് 6100 രൂപ വിലവരുന്ന ഷുഗർ (ജി.ആർ.ബി.എസ്), എച്ച്ബിഎ1സി, യൂറിൻ മൈക്രോ ആൽബുമിൻ, ബയോതിസിയോമെട്രി, ലിപ്പിഡ് പ്രൊഫൈൽ, പ്രോ ബി.എൻ.പി (ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക്) തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും സൗജന്യമായിരിക്കും.

രാവിലെ 8 മുതല്‍ ഒരു മണിവരെ നീണ്ടുനില്‍ക്കുന്ന ശില്പശാലയില്‍ വിവിധതരം ലബോറട്ടറി പരിശോധനകള്‍, ഡയറ്റ് കൗണ്‍സിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ചോദ്യോത്തരങ്ങള്‍ക്കായി ഓപ്പണ്‍ ഫോറം തുടങ്ങിയ സെഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രമേഹരോഗികൾക്കും രോഗലക്ഷണമുള്ളവർക്കും പ്രമേഹത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും ശില്പശാലയിൽ പങ്കെടുക്കാം.

** താല്പര്യമുള്ളവർ 0496 3519999, 0496 2519999 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. **

ഇളവുകൾ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/248891/parco-diabethon-2024-diabetes-workshop-parkway-november-14)