---
title: "#Application | കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു"
english_title: "#Applications #invited #Kadtanath #Madhaviyamma #Memorial #Poetry #Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250822/applications-invited-kadtanath-madhaviyamma-memorial-poetry-award"
published_at: "2024-11-21T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ee85724039_application.jpg"
keywords: []
---

# #Application | കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** വടകര : പുരോഗമന കലാ സാഹിത്യ സംഘം കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മാധവിയമ്മ സ്മാരക കവിതാ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

## Article Content

വടകര : പുരോഗമന കലാ സാഹിത്യ സംഘം കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മാധവിയമ്മ സ്മാരക കവിതാ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

35 വയസ്സുവരെ പ്രായമുള്ളവരുടെ വിഭാഗത്തിന് 5000 രൂപയും പ്രശസ്തിപത്രവും 15 വയസ്സുവരെ പ്രായമുള്ള വരുടെ വിഭാഗത്തിന് 2000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് .

താല്പര്യമുള്ളവർ വെള്ളക്കടലാസ്സിൽ എഴുതിയ മൂന്ന് വ്യത്യസ്തമായ സ്വന്തം കവിതകൾ ഓരോന്നും മൂന്ന് കോപ്പി വീതം മേൽവിലാസവും ഫോൺനമ്പറും എഴുതിയ അപേക്ഷയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം ഡിസം 15 നകം അനിൽ ആയഞ്ചേരി , മാനേജിംഗ് ട്രസ്റ്റി, കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് , പി.ഒ. ആയഞ്ചേരി, വടകര, 673541 എന്ന വിലാസത്തിൽ അയക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250822/applications-invited-kadtanath-madhaviyamma-memorial-poetry-award)