മണിയൂർ: (vatakara.truevisionnews.com) 16 വർഷമായി മണിയൂരിലെ പാലയാട് പ്രവർത്തിക്കുന്ന കാരുണ്യം പെയിൻ & പാലിയേറ്റിവും മണിയൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റും ചേർന്ന് നടപ്പിലാക്കി വരുന്ന സ്റ്റുഡന്റ് ഇനിഷിയറ്റീവ് ഇൻ പാലിയേറ്റിവ് (SIP) ൻ്റ ഈ വർഷത്തെ പരിപാടിയുടെ ഭാഗമായുള്ള ഏകദിന പരിശീലനം മണിയൂർ ജി എച്ച് എസ് എസിൽ വെച്ച് നടന്നു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവിലെ സംസ്ഥാന ഭാരവാഹികളും വിദഗ്ദ പരിശീലകരുമായ പ്രവീൺ, അബദുൽ കരീം വാഴക്കാട് എന്നിവർ ക്ലാസുകൾ നയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് സുനിൽ മുതുവന അധ്യക്ഷനായി.
എൻ എസ് എസ് ലീഡർ സാരംഗ്,പ്രോഗ്രാം ഓഫിസർ പി ജി മിനിമോൾ, എ ആവണി എന്നിവർ സംസാരിച്ചു.
റഷീദ് മാസ്റ്റർപി. കെ, ഹമീദ് പി പി, ജയശ്രീ, സിമിഷ തുടങ്ങിയവർ നേതൃത്വം നൽകി.
#Maniyur #Palayad #organized #Karunyam #Pain #and #Palliative #One #Day #Workshop