ചോമ്പാല : (vatakara.truevisionnews.com) ചോമ്പാലയിൽ നിന്ന് കഴിഞ്ഞദിവസം മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് എസ്.ഡി.പി.ഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു.
വലിയ ചൈനാ ബോട്ടിന്റെ അശ്രദ്ധ കാരണമാണ് ഫൈബർ വള്ളം അപകടത്തിൽപ്പെട്ടത്.മുട്ടുങ്ങൽ പടിഞ്ഞാറെ വളപ്പിൽ മൂസയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് മറിഞ്ഞത്.
പൂർണ്ണമായും ഫൈബർ വള്ളവും വലയും എൻജിനും അടക്കം ആഴക്കടലിൽ താഴ്ന്നു പോയത് കാരണം വൻ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
കടവും ലോണും എടുത്ത് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സർക്കാരിന്റെ സഹായം ലഭിക്കേണ്ടതുണ്ട്.
ഇപ്പോൾ ഉണ്ടായിരിക്കുന്ന അപകടത്തിൽ അഞ്ചു ലക്ഷം രൂപയോളം നഷ്ട്ടം സംഭവിച്ചിട്ടുണ്ട്. ഉപജീവന മാർഗം നഷ്ട്ടപ്പെട്ടവർക്ക് ഉടൻ സർക്കാർ നഷ്ട്ട പരിഹാരം നൽകണമെന്ന് വാർത്താ കുറിപ്പിൽ പറഞ്ഞു.
#Government #pay #compensation #fishermen #lost #fiber #boat #capsizing #sdpi