#kalolsavam | ചോമ്പാല ഉപജില്ല സ്കൂൾ കലോത്സവം: മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാർ

#kalolsavam | ചോമ്പാല ഉപജില്ല സ്കൂൾ കലോത്സവം: മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാർ
Nov 14, 2024 07:52 PM | By akhilap

പുറമേരി : (vatakara.truevisionnews.com) നവംബർ 9 മുതൽ 13 വരെ പുറമേരി കടത്തനാട് രാജാസ് സ്കൂളിൽ നടന്ന ചോമ്പാല ഉപജില്ലാ കലോൽസവത്തിൽ ഹയർ സെക്കൻ്ററി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ഗവ: വൊക്കേഷണൽ എച്ച്.എസ്.എസ് മടപ്പള്ളിയും രണ്ടാം സ്ഥാനം ഗവ:ഹയർ സെക്കൻ്ററി സ്കൂൾ മടപ്പളളിയും നേടി.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരിയും ഹൈസ്കൂൾ വിഭാഗത്തിൽ കടത്തനാട് രാജാസ് എച്ച്.എസ്.എസ് പുറമേരിയും മൂന്നാം സ്ഥാനം നേടി.

യു.പി വിഭാഗം മത്സരത്തിൽ കല്ലാമല യു.പി നരിക്കുന്നു യു.പി. എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ അഴിയൂർ ഈസ്റ്റ്, ഓർക്കാട്ടേരി പി.കെ മെമ്മാറിയൽ, മടപ്പള്ളി എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും ഓർക്കാട്ടേരി നോർത്ത് യു.പി, ഓർക്കാട്ടേരി എം.എം. ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ , തട്ടോളിക്കര യു.പി, മുതുവടത്തൂർ വി.വി എൽ. പി., ഒഞ്ചിയം ജി.യു .പി .എസ് എന്നിവർ മൂന്നാം സ്ഥാനവും പങ്ക് വെച്ചു.

എൽ. പി വിഭാഗം മൽസരത്തിൽ കൈനാട്ടി ബ്ലോസം സ്കൂൾ ഒന്നാം സ്ഥാനവും ചോമ്പാല റൈറ്റ് ചോയ്സ് സ്കൂൾ രണ്ടാം സ്ഥാനവും കല്ലാമല യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി .

അറബി സാഹിത്യോൽസവം ഹൈസ്കൂൾ വിഭാഗത്തിൽ ഓർക്കാട്ടേരി കെ.കെ.എം.ഗവ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഗവ:ഹയർ സെക്കൻ്ററി സ്കൂൾ മടപ്പളളി രണ്ടാം സ്ഥാനവും ഗവ:ഹയർ സെക്കൻ്ററി സ്കൂൾ അഴിയൂർ മൂന്നാം സ്ഥാനവും നേടി.

യു.പി വിഭാഗത്തിൽ നരിക്കുന്നു യു.പി,ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ പനാടേമ്മൽ എം.യു.പി ,ഓർക്കാട്ടേരി എം.എം ഓർഫനേജ് ഇംഗ്ലീഷ് സ്കൂൾ എന്നിവർ രണ്ടാം സ്ഥാനവും ഓർക്കാട്ടേരി മുതുവടത്തൂർ വി.വി.എൽ.പി, മൂന്നാം സ്ഥാനവും നേടി.

സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ഓർക്കാട്ടേരി കെ.കെ എം.ജി.വി.എച്ച്.എസ്.എസ്, കെ.ആർ എച്ച്.എസ് പുറമേരി എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും നേടി.

യു.പി വിഭാഗത്തിൽ കല്ലാമല യു.പി ഒന്നാം സ്ഥാനവും നരിക്കുന്നു യു.പി രണ്ടാം സ്ഥാനവും

വൈക്കിലിശ്ശേരി യു.പി മൂന്നാം സ്ഥാനവും നേടി.

ജേതാക്കൾക്ക് എ.ഇ.ഒ സപ്ന ജ്യുലിയറ്റ് ട്രോഫികൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഹേമലത തമ്പാട്ടി, എച്ച് എം ഷൈനി ടീച്ചർ,എ കെ അബ്ദുല്ല,എൻ വി.എ റഹ്മാൻ, സി.വി നൗഫൽ, മനോജ് മാസ്റ്റർ, ഉദയൻ മാസ്റ്റർ, മുഹമ്മദ് പുറമേരി, തുടങ്ങിയവർ പങ്കെടുത്തു

#Chompala #district #school #kalolsavam m#adapally #vocational #higher #secondary #school #champions

Next TV

Related Stories
#NREGWorkersUnion | തൊഴിൽ സംരക്ഷണം; ആയഞ്ചേരിയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രചരണ ജാഥ 23 ന്

Nov 21, 2024 09:52 PM

#NREGWorkersUnion | തൊഴിൽ സംരക്ഷണം; ആയഞ്ചേരിയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രചരണ ജാഥ 23 ന്

ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിന് ഇല്ലത്ത് ചേർന്ന തൊഴിലാളികളുടെ യോഗം തീരുമാനിച്ചു....

Read More >>
#ManiyurFest | ആട്ടവും പാട്ടും; മൂന്ന് നാൾ നീണ്ടു നിൽക്കുന്ന മണിയൂർ ഫെസ്റ്റ് ഡിസംബർ 27 മുതൽ

Nov 21, 2024 04:46 PM

#ManiyurFest | ആട്ടവും പാട്ടും; മൂന്ന് നാൾ നീണ്ടു നിൽക്കുന്ന മണിയൂർ ഫെസ്റ്റ് ഡിസംബർ 27 മുതൽ

സിനിമാ -നാടക രംഗത്തെ അറിയപ്പെടുന്ന കലാകാരന്മാരുടെ വിവിധ പരിപാടികൾ മൂന്ന് ദിവസങ്ങളിലായി...

Read More >>
#PARCO | പാർകോ 'ഹെൽത്തി ലിറ്റിൽ ഹാർട്ട്സ്' പദ്ധതിയ്ക്ക് തുടക്കമായി

Nov 21, 2024 04:00 PM

#PARCO | പാർകോ 'ഹെൽത്തി ലിറ്റിൽ ഹാർട്ട്സ്' പദ്ധതിയ്ക്ക് തുടക്കമായി

ശ്രീനാരായണ സ്കൂളിലെ 65 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി പ്രശസ്ത മ്യൂസിക് ഡയറക്ടർ ശ്രീ പ്രേംകുമാർ വടകര ഉദ്ഘാടനം...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Nov 21, 2024 03:26 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
 #PainandPalliative | ഏകദിന പരിശീലനം; മണിയൂർ പാലയാട് കാരുണ്യം പെയിൻ ആന്റ്  പാലിയേറ്റിവ് ഏകദിന ശില്പശാല സംഘടിപ്പിച്ചു

Nov 21, 2024 02:09 PM

#PainandPalliative | ഏകദിന പരിശീലനം; മണിയൂർ പാലയാട് കാരുണ്യം പെയിൻ ആന്റ് പാലിയേറ്റിവ് ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവിലെ സംസ്ഥാന ഭാരവാഹികളും വിദഗ്ദ പരിശീലകരുമായ പ്രവീൺ, അബദുൽ കരീം വാഴക്കാട് എന്നിവർ ക്ലാസുകൾ...

Read More >>
#Application | കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

Nov 21, 2024 01:28 PM

#Application | കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

35 വയസ്സുവരെ പ്രായമുള്ളവരുടെ വിഭാഗത്തിന് 5000 രൂപയും പ്രശസ്തിപത്രവും 15 വയസ്സുവരെ പ്രായമുള്ള വരുടെ വിഭാഗത്തിന് 2000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്...

Read More >>
Top Stories