Nov 22, 2024 05:01 PM

വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഈ മാസം 25നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ രണ്ടാഴ്‌ച മുന്നേ പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു.

എന്നാൽ രാവിലെ കേസ് പരിഗണിച്ചപ്പോൾ പൊലീസ് ഇവ ഹാജരാക്കിയിരുന്നില്ല. മാത്രമല്ല കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ഇന്ന് തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പറഞ്ഞ കോടതി പിന്നീട് അടുത്ത തിങ്കളാഴ്‌ച വരെ സാവകാശം അനുവദിക്കുകയായിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധനയുടെ വിശദാംശങ്ങളും തിങ്കളാഴ്ചയ്ക്ക് മുമ്പ് സമർപ്പിക്കണം.

കേസെടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

കാസിമിന്റെ ഹർജിയിൽ ഈ മാസം 29 ന് വാദം തുടരും.

#Kafir #screenshot #Inquiry #report #submitted #within #25 #Court #First #Class #Magistrate

Next TV

Top Stories










News Roundup