വടകര:(vatakara.truevisionnews.com) പ്രമുഖ സ്വാതന്ത്യ സമര സേനാനിയും സി പി ഐ നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനും മാർക്സിസ്റ്റ് ദാർശനികനും പത്ര പ്രവർത്തകനും പ്രഗൽഭനായ വാഗ്മിയുമായ പി ആർ നമ്പ്യാരുടെ മുപ്പത്തി എട്ടാം ചരമവാർഷിക ദിനം വടകരയിൽ ആചരിച്ചു.
സി പി ഐ വടകര മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എം കുമാരൻ മാസ്റ്റർ ടി പി മൂസ്സ സ്മാരകത്തിൽ ടി കെ വിജയ രാഘവൻ പതാക ഉയർത്തി.
പ്രവർത്തകർ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
പി കെ സതീശൻ അധ്യക്ഷത വഹിച്ചു ആർ സത്യൻ, സി രാമക്യഷ്ണൻ ,പി അശോകൻ പ്രസംഗിച്ചു
#Flower #offerings #CPI #Vadakara #Mandal #Committee #organized #38th #commemoration #PRNambiar