ഒഞ്ചിയം: (vatakara.truevisionnews.com) ഒഞ്ചിയത്തെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിക്ക് സ്വന്തം കെട്ടിടം വേണം എന്ന് സി. പി. ഐ. കണ്ണൂക്കര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.


നിലവിൽ കന്നുകാലികൾക്കും, മറ്റു വളർത്ത് മൃഗങ്ങൾക്കും ചികിത്സ നൽകുന്നതിന് വേണ്ട സൗകര്യങ്ങൾ ഒന്നും തന്നെയില്ല.
ജോലി ചെയ്യുന്ന ജീവനക്കാർക്ക് പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനൊ, ആവശ്യമായ ഇരിപ്പിടം പോലും രണ്ടു മുറി കെട്ടിടത്തിൽ ഏർപ്പെടുത്താൻ കഴിയുന്നില്ല.
അതുകൊണ്ട് സ്വന്തം കെട്ടിടം എന്ന ആവശ്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് സി. പി. ഐ. കണ്ണൂക്കര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
മുക്കാളി, നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനുകളിൽ കോവിഡിന് മുൻപ് സ്റ്റോപ്പ് നൽകിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക, മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന അംഗം കെ. ഇ. കുമാരൻ പതാക ഉയർത്തി.
അഡ്വ. ദേവരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി. പി. ഐ. ഒഞ്ചിയം ലോക്കൽ സെക്രട്ടറി വി. പി. രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോയിറ്റോടി ഗംഗാധരകുറുപ്പ്, കുമാരൻ മടപ്പള്ളി, രജിത് കുമാർ. കെ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
സെക്രട്ടറി എൻ. ബാലൻ സ്വാഗതം ആശംസിച്ച് പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും,രാഷ്ട്രീയ റിപ്പോർട്ടിങ് ജില്ല നിർവ്വാഹക സമിതി അംഗം പി. സുരേഷ് ബാബുവും അവതരിപ്പിച്ചു.
ചർച്ചയിൽ സന്തോഷ് കുമാർ, സതീശൻ,അനിൽ ബാബു, കുട്ടികൃഷ്ണൻ, സതീഷ്, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ആർ. കെ. രാജൻ നന്ദിയും രേഖപ്പെടുത്തി.ഭാരവാഹികളായി എൻ. ബാലൻ സെക്രട്ടറിയായും സതീശനെ അസിസ്റ്റൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
#resolved #immediately #Onchiam #Veterinary #Hospital #needs #own #building #CPI