വടകര: (vatakara.truevisionnews.com) ഗ്രാമ്യ ചാരിറ്റബിൾ റെസിഡന്റ്സ് അസോസിയേഷൻ ചേന്ദമംഗലവും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യലിറ്റി ഐ ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.


ക്യാമ്പിൽ അഞ്ഞൂറോളം പേർ പരിശോധനക്കെത്തി. കാഴ്ച പരിശോധന, തിമിര നിർണയം, ഡയബെറ്റിക് റെറ്റിനോപ്പാതി തുടങ്ങിയ രോഗനിർണയമാണ് നടന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഓപ്പറേഷൻ ആവശ്യമായി വന്നാൽ അവർക്ക് വേണ്ടുന്ന സഹായം ഫൗണ്ടഷനുമായി ബന്ധപ്പെട്ട് ഗ്രാമ്യ ചാരിറ്റബിൾ റെസിഡന്റ്സ് അസോസിയേഷൻ ചെയ്തുകൊടുക്കുന്നതാണ്.
.പൊന്നമ്പത്ത് ബാലകൃഷ്ണന്റെ വീട്ടുപരിസരത്ത് നടന്ന ക്യാമ്പ് വാർഡ് മെമ്പർ സജിതകുമാരി ഉദ്ഘാടനം ചെയ്തു. വ്യാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മോഹൻദാസ്, പി. ബാലകൃഷ്ണൻ, മഹേശൻ, സി.എം. ഗോപാലകൃഷ്ണൻ സുരേഷ് പൊന്നമ്പത്ത്), ദയനാന്ദൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വത്സരാജ് സ്വാഗതവും രേമേശൻ കക്കാട്ട് നന്ദിയും പറഞ്ഞു.
#Free #eye #treatment #camp #organized