മടപ്പള്ളി: (vatakara.truevisionnews.com) കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാർത്ഥികളിലെ നൂതന ശാസ്ത്രായങ്ങൾക്ക് നൽകുന്ന ഇൻസ്പെയർ (INSPIRE- Innovation in Science Pursuit for Inspired Research) അവാർഡിന് അർഹയായ മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അമയ പി.യെ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.


ട്രെയിനുകളിൽ നിന്നുള്ള വേസ്റ്റ് വാട്ടർ മാനേജ്മെന്റ് മാതൃക രൂപകല്പന ചെയ്താണ് അമയ ഈ നേട്ടത്തിന് അർഹയായത്.
പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ് . ഒഞ്ചിയം തയ്യിൽ നിവാസികളായ ചാലം കുനിയിൽ സി.കെ പവിത്രന്റേയും കെ അനുഷയുടെയും മകളാണ് അമയ.
അനുമോദന സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും ULCCS ചെയർമാൻ പാലേരി രമേശൻ നിർവ്വഹിച്ചു.
പി.ടി.എ വൈസ് പ്രസിഡണ്ട് പി എം രമ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ് മാസ്റ്റർ ഗഫൂർ കരുവണ്ണൂർ, സി.കെ. സുരേന്ദ്രൻ , ടി.എം. സുനിൽ ,കെ.പി. പവിത്രൻ ,സിൻഷി .വി എന്നിവർ പ്രസംഗിച്ചു.
#Congratulations #Inspire #Award #winner #Amaya