കോഴിക്കോട്:(vatakara.truevisionnews.com) വടകര മോഷണ പരമ്പരയിൽ പൊലീസ് അന്വേഷണം ഊർജിതം. മോഷണം പോയ കൂടുതൽ ബൈക്കുകൾ കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷണസംഘം പരിശോധിക്കും. 7 സ്കൂൾ വിദ്യാർത്ഥികളാണ് കോഴിക്കോട് വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത്. 8 ബൈക്കുകളാണ് പൊലീസ് ഇതുവരെ കണ്ടെത്തിയത്.


വടകര ടൗണിനടുത്ത്, എടച്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ട ബൈക്കുകള്‍ കണ്ടെത്തിയത്. വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷിടിച്ച്, രൂപമാറ്റം വരുത്തിയും, വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും, ഉപയോഗിക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ചില ബൈക്കുകളിൽ നിറംമാറ്റം വരുത്തിയിരുന്നു. വീടുകളിൽ ബൈക്കുകൾ കൊണ്ടു പോവുന്നില്ല എന്നതിനാൽ രക്ഷിതാക്കൾ ഇത് അറിഞ്ഞിരുന്നില്ല. വടകര മേഖലയിൽ ബൈക്കുകൾ നിരന്തരം മോഷണം പോകുന്നത് സംബന്ധിച്ച പരാതികൾ ലഭിച്ചതിനെ തുടർന്ന് DySP യുടെ നിർദേശ പ്രകാരം വടകര പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികൾ പിടിയിലായത്. പിടിയിലായ വിദ്യാർഥികളെ പരീക്ഷ എഴുതിക്കുവാൻ വേണ്ടി രക്ഷിതാക്കൾക്കൊപ്പം വിട്ടിരിക്കുകയാണ്. പരീക്ഷയ്ക്ക് ശേഷം ഇവരെ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കും.
#Bike #theft #series #Vadakara: #school #students #arrested #investigation #intensifies