അഴിയൂർ: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധര്‍ണ്ണ നടത്തി.


യു ഡി എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധകൃഷണൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പറമ്പത്ത് പ്രഭാകരൻ, യു ഡി എഫ് മണ്ഡലം ചെയർമാൻ കെ അൻവർ ഹാജി, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി പ്രദീപ് ചോമ്പാല ,ടി സി രാമചന്ദ്രൻ , വി.കെ അനിൽകുമാർ , ശശിധരൻ തോട്ടത്തിൽ .കെ . പി വിജയൻ , കവിത അനിൽകുമാർ ,കെ പി വിജയൻ, കെ പി രവീന്ദ്രൻ ബവിത്ത് തയ്യിൽ, ഇ കമല, കെ ഷറീൻ കുമാർ, പി.കെ കോയ ഫിറോസ് കാളാണ്ടി, രാമത്ത് പുരുഷു തുടങ്ങിയവർ സംസാരിച്ചു.
#Dharna #strike #Resolve #strike #Asha #workers #Congress