ചോമ്പാല : (vatakara.truevisionnews.com) നാടുനീളെ ലഹരി മാഫിയ പിടിമുറുക്കുമ്പോൾ ചോമ്പാലിൽ ലഹരിക്ക് തടയിടാനായി ജന ജാഗ്രത സമിതി രൂപികരിച്ചു.ഹാർബറിൽ നടന്ന പരിപാടി ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.


അഴിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ കെ ലില അധ്യക്ഷത വഹിച്ച പരിപാടിയിൽ വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സലാം ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി.
പ്രമിള, റഹീസ ബഷീർ, വിപി ശശിധരൻ,ബാബു, എംവി മോഹനൻ, ഷംസീർ ചോമ്പാല, റാജിസ് കെ കെ, റഹീസ് എം കെ, പ്രശാന്ത് കെ കെ, അരവിന്ദൻ മാടാക്കര, സുനീഷ് മടപ്പള്ളി,ഷെറിൻ കുമാർ, സതീശൻ ചോമ്പാല,എം വി ജയപ്രകാശ്,അതുൽ മടാക്കര എന്നിവർ സംസാരിച്ചു.കെ ലീല ചെയർമാനായും ഷംസീർ ചോമ്പാല കൺവീനർ ആയും അൻപത് അംഗ ജന ജാഗ്രതാ സമിതി രൂപീകരിച്ചു.
സമുദ്ര വിനോദൻ, യു വി മഹേഷ്, അഷറഫ് കെ കെ,വിപിൻ രാജ് മാടാക്കര, റഹീം കെ കെ, നാസർ കെ കെ, മജിദ് സി, ഷഹീർ കയ്യാലിൽ, ഷഹീർ കെ പി,മുറാസ് കെ കെ,മുസ്തഫ എം കെ, സജീവൻ, അഫ്സൽ കെ കെ, ഇഷാമ് കെ പി, സമുദ്ര ബിജു എനിവർ പങ്കെടുത്തു.സജിത്ത് ബാബു നന്ദി പറഞ്ഞു.
#public #awareness #committee #formed #against #drug #addiction #Chombala