May 9, 2025 07:15 PM

വടകര :(vatakara.truevisionnews.com) ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ നിലവിലുള്ള സംഘർഷ സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മlടങ്ങുവാൻ പ്രതേക ട്രെയിനുകൾ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എം പി.ആവശ്യപ്പെട്ടു. പഞ്ചാബ്, ജമ്മു-കശ്മീർ, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്ന മലയാളി വിദ്യാർത്ഥികളുടെ സുരക്ഷിതമായ മടക്ക യാത്ര ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു.

എം പി . റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് അയച്ചത്.വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്. അതിർത്തി സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിലാണ് ഈ വിദ്യാർത്ഥികൾ പഠനം നടത്തുന്നത്. മിക്ക ക്യാമ്പസുകളും പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിക്കാലം നേരത്തെയാക്കി പരീക്ഷകൾ പോലും മാറ്റി വെച്ചിരിക്കുകയാണ്. 

അക്രമസാധ്യതയും അനിശ്ചിതത്വവും നിറഞ്ഞ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുക്കണമെന്നും എം പി കത്തിൽ ആവശ്യപ്പെട്ടു.പഞ്ചാബ്, ഡൽഹി, അഹമ്മദാബാദ് എന്നിവടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. അനുകൂലമായ തീരുമാനം ആയിരക്കണക്കിന് മലയാളി ആശ്വാസമാകുമെന്ന് കത്തിൽ എം പി അറിയിച്ചു.


india pkisthan attck Special trains should be allowed for Malayali students return home Shafi Parambil MP

Next TV

Top Stories










Entertainment News