ഓർക്കാട്ടേരി: ജൈവകർഷക സമിതി ഏറാമല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കം. ഇതിന്റെ ഭാഗമായി മണ്ടോടി വയലിൽ വിത്തെറിഞ്ഞ് കെ.കെ രമ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. അര ഏക്കർ സ്ഥലത്ത് നവര, രക്തശാലി, ആയിരംകണ എന്നീ വിത്തുകളാണ് വിതച്ചത്.


സമിതി പ്രസിഡന്റ് എസ്. ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ചളളയിൽ രവീന്ദ്രൻ, സമിതി ജില്ലാ പ്രസിഡന്റ് കണ്ണമ്പ്രത്ത് പത്മനാഭൻ, ബാബുരാജൻ ചാക്കേരി, കെ.രജിത്ത് കൂമാർ, കെ.പി ബാബു, സ്ഥലം ഉടമ പ്രതിനിധി ശാന്ത അമ്മ എന്നിവർ സംസാരിച്ചു
Organic Farmers Committee launches rice cultivation promotion project orkkatteri