വടകര: (vatakara.truevisionnews.com) രാജ്യത്തിന്റെയും ലോകത്തിന്റെയും വൈവിധ്യങ്ങൾ ഒരുമിച്ചുചേരാനുള്ള മാധ്യമമാണ് കലയെന്നും കലയുള്ളിടത്ത് വിപത്തുകൾ ഉണ്ടാകില്ലെന്നും ഷാഫി പറമ്പിൽ എംപി അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി കൾച്ചറൽ ഫോറവും സൗത്ത് ഏഷ്യൻ ഫ്രട്ടേണിറ്റിയും ചേർന്ന് ഓർക്കാട്ടേരിയിൽ നടത്തുന്ന വടകരോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലഹരിയുടെ നീരാളിപ്പിടുത്തത്തിൽപെട്ട സമൂഹത്തിൽ കലയ്ക്കുവേണ്ടിയുള്ള കൂടിയിരിപ്പുകൾ പ്രതിരോധം തീർക്കും. വടകരോത്സവത്തിന് വരും വർഷങ്ങളിൽ തുടർച്ചയുണ്ടാകുമെന്നും എംപി കൂട്ടിച്ചേർത്തു. കെ.കെ.രമ എംഎൽഎ അധ്യക്ഷയായി.
മുൻ ഡിജിപി ഋഷിരാജ് സിങ്, പാറക്കൽ അബ്ദുല്ല, എൻ.വേണു, കോട്ടയിൽ രാധാകൃഷ്ണൻ, സൗത്ത് ഏഷ്യൻ ഫ്രട്ടേണിറ്റിയുടെ ദീപക് മാളവ്യ, ചിത്രസുകുമാരൻ, ടി.പി.മിനിക, പി. ശ്രീജിത്ത്, ആയിഷ ഉമ്മർ, അഡ്വ.ഇ.നാരായണൻനായർ, കെ.ചന്ദ്രൻ, ജഗദീഷ് പാലയാട് എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ഓർക്കാട്ടേരിയിൽ സാംസ്‌കാരിക ഏകതയാത്ര നടന്നു. ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള നൂറോളം പ്രതിഭകൾ കലാവിരുന്ന് അവതരിപ്പിക്കും.
R
Vadakarotsavam begins Shafiparambil MP