അവർ ഒത്തുകൂടി; അധ്യാപക ജീവിതത്തിന്റെ തുടക്കം ഓർത്ത് ഉല്ലാസ സംഗമം വടകരയിൽ

അവർ ഒത്തുകൂടി; അധ്യാപക ജീവിതത്തിന്റെ തുടക്കം ഓർത്ത് ഉല്ലാസ സംഗമം വടകരയിൽ
May 17, 2025 08:16 PM | By Jain Rosviya

വടകര:(vatakara.truevisionnews.com) അധ്യാപന ജോലിക്കായി 45 വർഷങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിൽ ഒരുമിച്ച് പഠിച്ചവർ വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ ഒത്തുചേർന്നു. ബാംഗ്ലൂർ കമലാ നെഹ്റു ടീച്ചേഴ്സ് ട്രെയിനിങ്ങ് സ്കൂളിൽ പഠിച്ചവരാണ് സംഗമിച്ചത്. ജീവിതത്തിൻ്റെ നാനാ വഴികളിലേക്ക് പോയവർ ഒത്തു കൂടിയപ്പോൾ പഴയ കാലങ്ങൾ ഓർത്തും പുതിയ അനുഭവങ്ങൾ പരസ്പരം കൈമാറിയത് ഉത്സവമായി മാറി.

ഒപ്പമുണ്ടായിരുന്ന ബുദ്ധിമുട്ടുന്നവർക്ക് സാന്ത്വനവും ചാരിറ്റിയും സാമൂഹ്യ പ്രവർത്തനങ്ങളും എൻ്റർടൈൻമെൻ്റുകളുമാണ് ഉല്ലാസയാത്ര എന്ന കൂട്ടായ്മയുടെ ഉദ്ദേശം. ഉൽസവ സംഗമം പാനൂർ പുളിയമ്പ്രറം എം എൽ പി സ്കൂൾ റിട്ടയർഡ് അധ്യാപകൻ കെ കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു .ചന്ദ്രൻ മൂലാട് അധ്യക്ഷത വഹിച്ചു..

മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി കോടിയേരി, കെപ്രസന്നൻ ,ടി.വി ഗംഗാധരൻ ,രവി ചെമ്പ്ര,സുരേഷ് ടി കെ, പി സി സുരേന്ദ്രനാഥ്, ഹരി പെരിങ്ങത്തൂർ, കെ.ടി ബാബു,സി.ആർ പൂക്കാട്എന്നിവർ സംസാരിച്ചു,

gathering to share memories of their teaching training

Next TV

Related Stories
കുടുംബ സംഗമം;  ഉന്നത വിജയം നേടിയവരെ അനുമോദിച്ച്  മുസ്‌ലിം ലീഗ്

Jun 23, 2025 01:05 PM

കുടുംബ സംഗമം; ഉന്നത വിജയം നേടിയവരെ അനുമോദിച്ച് മുസ്‌ലിം ലീഗ്

മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും...

Read More >>
'വായന വർത്തമാനം'; പ്രഭാഷണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

Jun 23, 2025 12:05 PM

'വായന വർത്തമാനം'; പ്രഭാഷണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

പ്രഭാഷണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു...

Read More >>
വായനാശീലം വളർത്താം; പുതുപ്പണത്ത് പുസ്തകക്കൂടുകളുമായി വിജയ ക്ലബ്ബ്

Jun 23, 2025 11:52 AM

വായനാശീലം വളർത്താം; പുതുപ്പണത്ത് പുസ്തകക്കൂടുകളുമായി വിജയ ക്ലബ്ബ്

പുതുപ്പണത്ത് പുസ്തകക്കൂടുകളുമായി വിജയ ക്ലബ്ബ്...

Read More >>
വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

Jun 22, 2025 09:04 PM

വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി...

Read More >>
Top Stories

News Roundup

https://vatakara.truevisionnews.com/ -