ആയഞ്ചേരി: (vatakara.truevisionnews.com) കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ( കെ.എ.ടി.എഫ്) തോടന്നൂർ ഉപജില്ല മെംബർഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനം പ്രസിഡൻ്റ് സയ്യിദ് ഹാരിസ് തങ്ങൾക്ക് നൽകി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ സംസ്ഥാന സമിതിയംഗം വി.കെ. സുബൈർ, കോഴിക്കോട് ജില്ല വൈസ് പ്രസിഡൻ്റ് ടി.കെ. ഹാരിസ്, വടകര വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് ജാഫർ ഈനോളി, ഉപജില്ല ഭാരവാഹികളായ കെ.അബുല്ലൈസ്, കെ.കെ.അബ്ദുല്ല, പി.അബ്ദുൽ മജീദ്, ഐ.പി. ജലീൽ, എൻ.കെ. അബ്ദുസ്സലാം, കെ. അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു.
KATF Thodannoor Sub District Membership Campaign inaugurated