വടകര:(vatakara.truevisionnews.com) കേരളത്തിലെ ആരോഗ്യമേഖലയിൽ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ ഗവ. ഹോസ്പിറ്റലുകളിലും അനുബന്ധ സ്ഥാപനങ്ങളിലും നടക്കുന്നത് പകൽകൊള്ളയാണെന്ന് ബിജെപി മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ.
മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി വടകര ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കോട്ടയം മെഡിക്കൽ കോളേജിൽ അപകടത്തിൽ സ്ത്രീ മരിക്കാനിടയായ സംഭവം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അനവസരത്തിലെ പ്രതികരണമാണെന്നും രക്ഷാപ്രവർത്തനം തടസ്സപ്പെട്ടില്ലായിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും വി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആരോഗ്യമേഖലക്കായി കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപ കേരളത്തിൽ വകമാറ്റുന്നത് കാരണം ഹോസ്പിറ്റലുകളിലെ അവശ്യ സേവനങ്ങൾക്ക് മുടക്കം വരുന്നെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം.പി.രാജൻ, അഡ്വ.കെ.ദിലീപ്, വി.സി.ബിനീഷ്, ടി.പി.രാജേഷ്, ടി.കെ.പ്രഭാകരൻ, പി.പി.മുരളി, കെ.അനൂപ്, ടി.പി.സുരക്ഷിത, സിന്ധു.പി.കെ, പ്രീത.വി.കെ, ജയസുധ.കെ എന്നിവർ സംസാരിച്ചു. സി.പി. വിപിൻ ചന്ദ്രൻ, രഗിലേഷ് അഴിയൂർ, പി.പി.വ്യാസൻ, അമൽ രാജ്, അഖിൽ നാളോംകണ്ടി, നിധിൻ അറക്കിലാട്, ഷൽനേഷ്, സാബു അറക്കിലാട് എന്നിവർ നേതൃത്വം നൽകി.
BJP protest march to Vadakara District Hospital demanding the resignation of Minister Veena George