ബസിനുള്ളിൽ കൂട്ടനിലവിളി.....! കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു
adimage

ബസിനുള്ളിൽ കൂട്ടനിലവിളി.....! കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

ബസിനുള്ളിൽ കൂട്ടനിലവിളി.....! കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു adimage
2026-07-22T18:55:00 | By VIPIN P V
#Latest News #Kuttiady Ghat Accident #KSRTC Priyadarshini Bus #Brake Failure #Kozhikode News

കോഴിക്കോട്: ( www.truevisionnews.com ) കുറ്റ്യാടി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ബ്രേക്ക് തകരാറിലായി വൻ അപകടം ഒഴിവായി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനോധൈര്യവുമാണ് 160-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

ബുധനാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. തൊട്ടിൽപ്പാലത്ത് നിന്ന് മാനന്തവാടിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ചുരത്തിലെ എട്ടാം വളവിൽ എത്തിയപ്പോഴാണ് ബ്രേക്ക് പ്രവർത്തിക്കാതായത്. അമിത യാത്രക്കാരുമായി ചുരം കയറിയതിനെ തുടർന്ന് വാഹനത്തിന്റെ ജോയിന്റും എയർ പൈപ്പും പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ബ്രേക്ക് നഷ്ടപ്പെട്ടതോടെ ബസ് പിന്നോട്ട് ഉരുണ്ടുതുടങ്ങി. ബസിനുള്ളിൽ കൂട്ടനിലവിളി ഉയർന്നു. ഈ നിർണായക ഘട്ടത്തിൽ ഡ്രൈവറായ പേരാമ്പ്ര സ്വദേശി എൻ.പി. സുധീർ സമയോചിതമായി ഇടപെട്ടു. ബസിന്റെ പിൻഭാഗം വലതുവശത്തെ മലയോര ഭിത്തിയിൽ ഇടിപ്പിച്ച് വാഹനം നിർത്താൻ അദ്ദേഹത്തിന് സാധിച്ചു.

ഇതാണ് വൻ ദുരന്തം ഒഴിവാക്കിയത്.അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം കുറ്റ്യാടി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. രാവിലെ 10 മണിക്ക് കോഴിക്കോട് നിന്നാണ് ബസ് ചുരം കയറിയത്.

ചുരത്തിനു താഴെ പൂതംപാറയിൽ മാനന്തവാടി ഡിപ്പോയുടെ മറ്റൊരു ബസ് ബ്രേക്ക്ഡൗണായി കിടക്കുന്നുണ്ടായിരുന്നു. അതിലെ യാത്രക്കാർ കോഴിക്കോട് നിന്ന് വന്ന ബസിലേക്ക് മാറിക്കയറിയതാണ് തിരക്കിന് കാരണമായത്. അമിത യാത്രക്കാരുള്ളതിനാൽ കുറച്ചുപേർ ഇറങ്ങണമെന്ന് ഡ്രൈവറും കണ്ടക്ടറും അഭ്യർഥിച്ചെങ്കിലും ആരും സഹകരിച്ചില്ല.

മഴയുള്ള സമയമായിരുന്നതിനാൽ ബസ് കുറച്ചുനേരം പൂതംപാറയിൽ നിർത്തിയ ശേഷമാണ് ചുരം കയറിയത്.അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ അന്വേഷണം ആരംഭിച്ചു.

Content Highlight: KSRTC Bus Brake Failure in Kuttiady Ghat, Driver Averts Major Accident

#Latest News #Kuttiady Ghat Accident #KSRTC Priyadarshini Bus #Brake Failure #Kozhikode News

adimage

Next TV

Related Stories
ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

Jul 23, 2026 10:40 PM

ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

ശബരിമല ദ്വാരപാലക പീഠപാളികൾ സ്വകാര്യ ഏജൻസിക്ക് നൽകിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും അജികുമാറും അറസ്റ്റിൽ. 2019ലെ...

Read More >>
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

Jul 23, 2026 10:28 PM

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

കെപിഎസ്‌സി 2026 ജനുവരി വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റിന് ഓൺലൈൻ അപേക്ഷിക്കാം,...

Read More >>
കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

Jul 23, 2026 10:24 PM

കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ പ്രതി ഡോ. എം കെ റാമിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുതിയ...

Read More >>
adimage
അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

Jul 23, 2026 10:08 PM

അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

തിരുവനന്തപുരം നെടിയാംകോട് വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്...

Read More >>
പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

Jul 23, 2026 09:47 PM

പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ സഹപാഠി അറസ്റ്റിൽ. ആറു മാസത്തെ അന്വേഷണത്തിന് ശേഷം വിദ്യാർത്ഥികൾ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
Top Stories

adimage
News Roundup

adimage
Entertainment News

adimage