#Latest news #Offline UPI #Tap and Pay #NFC Payments #Digital India #RBI #UPI Wallet
ന്യൂഡൽഹി: ( www.truevisionnews.com ) ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് നടത്താൻ സാധിക്കുന്ന "ഓഫ് ലൈൻ ടാപ്പ് ആൻഡ് പേ" സംവിധാനം ഇന്ത്യയിൽ ഉടൻ നിലവിൽ വരും. ഫോണിൽ നെറ്റ്‌വർക്ക് ഇല്ലെങ്കിലും ഡിജിറ്റൽ പണമിടപാട് സാധ്യമാകുന്ന ഈ ഫീച്ചർ രാജ്യത്തിന്റെ ഡിജിറ്റൽ സാമ്പത്തിക മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പായാണ് വിലയിരുത്തപ്പെടുന്നത്.
നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ അഥവാ NFC സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. നിലവിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഉപയോഗിക്കുന്ന ടാപ്പ് ആൻഡ് പേയ് സിസ്റ്റത്തിന് സമാനമാണിത്.
എങ്ങനെ പ്രവർത്തിക്കും?
ഇന്റർനെറ്റ് ലഭ്യമായ സമയത്ത് ഉപയോക്താക്കൾ ആദ്യം അവരുടെ ഡിജിറ്റൽ വാലറ്റ് റീചാർജ് ചെയ്യണം. അതിനുശേഷം ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും NFC സജ്ജീകരിച്ച സ്മാർട്ട് ഫോൺ PoS ടെർമിനലിൽ ടാപ്പ് ചെയ്താൽ പേയ്മെന്റ് പൂർത്തിയാക്കാം. പണം നേരിട്ട് വാലറ്റിൽ നിന്നാണ് കുറവ് വരിക.

എവിടെയൊക്കെ ഉപകാരപ്പെടും?
വിമാനങ്ങൾക്കുള്ളിൽ, ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, നെറ്റ്‌വർക്ക് കിട്ടാത്ത ഗ്രാമപ്രദേശങ്ങൾ, സെല്ലുലാർ സിഗ്നൽ ദുർബലമായ വലിയ കെട്ടിടങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ സംവിധാനം വലിയ മാറ്റം കൊണ്ടുവരും. നിലവിൽ ഇന്റർനെറ്റ് ഇല്ലാത്തതിനാൽ ഡിജിറ്റൽ പേയ്മെന്റ് സാധിക്കാത്തിടങ്ങളിൽ പോലും യുപിഐ ഉപയോഗിക്കാൻ ഇത് വഴിയൊരുക്കും.
പരിധി എത്ര?
റിപ്പോർട്ടുകൾ പ്രകാരം ഓഫ് ലൈൻ ടാപ്പ് ആൻഡ് പേ സ്കീമിലൂടെ 2000 രൂപ വരെ പേയ്മെന്റുകൾ നടത്താൻ സാധിക്കും. നിലവിൽ ഈ സംവിധാനത്തിന് ആർബിഐ വിവിധ പരിധികളും സുരക്ഷാ മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്.പുതിയ ഫീച്ചറിനായുള്ള വിശദമായ മാർഗനിർദേശങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല.
എന്നാൽ ടെസ്റ്റിംഗ് ഘട്ടങ്ങൾ പൂർത്തിയായതോടെ ഉടൻ രാജ്യവ്യാപകമായി ഈ സംവിധാനം ലഭ്യമാകുമെന്നാണ് സൂചന.ഇന്റർനെറ്റിനെ ആശ്രയിക്കാത്ത ഡിജിറ്റൽ പേയ്മെന്റ് എന്നത് ഭാരതത്തിലെ ഫിൻടെക് മേഖലയ്ക്ക് പുതിയൊരു കുതിപ്പ് നൽകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlight: India to Launch Offline UPI Tap and Pay: Make Payments Without Internet Using NFC
#Latest news #Offline UPI #Tap and Pay #NFC Payments #Digital India #RBI #UPI Wallet












































