Jan 25, 2023 10:56 PM

വടകര : ലഹരിമുക്ത കേരളം പദ്ധതിയിൽ നിന്ന് മദ്യ വിഷയം മാറ്റി വച്ചതിൽ ക്രൂരമായ ഒരു വഞ്ചനയുണ്ടെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്രദേശത്ത് മദ്യശാല വേണമോ വേണ്ടയോ എന്ന് നിശ്ചയിക്കാൻ അധികാരം നൽകിയിരുന്ന പഞ്ചായത്ത് രാജ് ആക്ടിലെ 232 ,447 വകുപ്പുകൾ റദ്ദ് ചെയ്യുക ഉൾപ്പെടെ, 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേൽക്കുമ്പോൾ ഉണ്ടായിരുന്നതിന്റെ 25 ഇരട്ടിയാണ് കഴിഞ്ഞ ആറു വർഷത്തിനിടയിൽ കേരളത്തിൽ ബാറുകൾ വർദ്ധിച്ചത്.

ഇങ്ങനെ ലഹരി മുക്ത കേരളം പദ്ധതിയിൽ മാത്രം ഒതുക്കി മദ്യനയത്തിൽ വെള്ളം ചേർക്കുന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും സ്വാധീനം മുമ്പൊരിക്കലും ഇല്ലാത്ത വിധം ഇന്ന് കേരളത്തിൽ വർദ്ധിച്ചുവരികയാണെന്നും സർക്കാർ മദ്യനയത്തിൽ കാര്യമായ മാറ്റം വരുത്തിയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതം ദൂരവ്യാപകമാണെന്നും ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

2023 ജനുവരി 5 മുതൽ ഫെബ്രുവരി 10 വരെ മധ്യനിരോധന സമിതി നടത്തുന്ന സംസ്ഥാന ജാഥക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര പുതിയ ബസ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണ പരിപാടി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. പുറം തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു.

യൂനുസ് വടകര, പാലേരി മോഹനൻ , കെ എൻ എ അമീർ, വരപുറത്ത് രാമചന്ദ്രൻ ജാഥ അംഗങ്ങളായിരുന്നു. ശശി വയനാട്, ഇയ്യച്ചേരി പത്മിനി എന്നിവർ സംബന്ധിച്ചു. അബ്ദുറബ്ബ് നിസ്താർ സ്വാഗതവും, മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വിൻസെന്റ് മാളിയേക്കൽ നന്ദി പറഞ്ഞു.

LDF government is adding water to liquor policy- Iyyachery Kunju Krishnan Master

Next TV

Top Stories