---
title: "അഴിയൂർ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ്; വാർഡ് 15 സ്വന്തമാക്കി "
english_title: "Azhiyur Gram Panchayat Overall Championship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100856/azhiyur-gram-panchayat-overall-championship"
published_at: "2023-03-02T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64008d6cb999a_azhiyoor_panjayatth_champion.jpg"
keywords: []
---

# അഴിയൂർ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ്; വാർഡ് 15 സ്വന്തമാക്കി 

> **Lead Summary:** **അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് വാർഡ് 15 സ്വന്തമാക്കി.

## Article Content

**അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് വാർഡ് 15 സ്വന്തമാക്കി.

കുടുംബശ്രീയുടെ 25ാം വാർഷികത്തോടനുബന്ധിച്ച് ഷംസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അഴിയൂരിലെ 18 വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളുടെ, കലാ കായിക മത്സരങ്ങളിലാണ് ശ്രദ്ധേയ പ്രകടനവുമായി വാർഡ് 15 മുന്നിട്ടുനിന്നത്.

പതിനഞ്ചാം വാർഡ് കുടുംബശ്രീ പ്രവർത്തകർ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സമാപനത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമറിൽ നിന്നും പുരസ്കാര ട്രോഫിയും ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100856/azhiyur-gram-panchayat-overall-championship)