കാമിച്ചേരി മസ്ജിദ് ഉദ്ഘാടനം; മെഡിക്കൽ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി

കാമിച്ചേരി മസ്ജിദ് ഉദ്ഘാടനം; മെഡിക്കൽ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി
May 11, 2025 11:00 PM | By Jain Rosviya

കടമേരി: (vatakara.truevisionnews.com) പുനർ നിർമിച്ച കടമേരി - കാമിച്ചേരി ജുമാ മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് മഹല്ലുകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമ്പിൽ 150 പേർ പങ്കെടുത്തു. വടകര ആശാ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ ക്യാമ്പിൽ ജനറൽ മെഡിസിൻ, ശിശു രോഗം,ഓർത്തോ, ത്വക്ക്, ഡയബറ്റിക്സ് വിഭാഗം തുടങ്ങിയ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. ആശ ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡ് കോലാറ മുസ മാസ്റ്റർ ഖാസി ഖാദർ ഫൈസിക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

അതോടൊപ്പം നടത്തിയ അടിയന്തിര ജീവൻ രക്ഷാ പരീശീലന പരിപാടിക്ക്‌ പ്രഗത്ഭ ട്രൈനർ മുനീർ നേത്യത്വം നൽകി. ടി.കെ. ഇസ്മായിൽ അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ഇബ്രാഹീം മുറിച്ചാണ്ടി, മഹല്ല് പ്രസിഡൻ്റ് മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജി, സെക്രട്ടറി മഹമൂദ് ഹാജി മുറിച്ചാണ്ടി, കെ വി സലീം, ഹാരിസ് മുറിച്ചാണ്ടി, എം.വി. സിറാജ്, വി.കെ. അഷ്‌റഫ്‌, സജാദ്, തറമൽ മൂസ, കെ.പി. ഷർമിൽ എന്നിവർ സംബന്ധിച്ചു.

ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നവീകരിച്ച മസ്ജിദിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

Kamicherry Mosque inaugurated Medical camp privilege card distribution held

Next TV

Related Stories
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 12, 2025 03:11 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സമരം വിജയം; ചോറോട് സർവീസ് റോഡ് വഴി ഇരു വശങ്ങളിലേക്കും ഗതാഗതം അനുവദിക്കും

May 12, 2025 01:14 PM

സമരം വിജയം; ചോറോട് സർവീസ് റോഡ് വഴി ഇരു വശങ്ങളിലേക്കും ഗതാഗതം അനുവദിക്കും

ചോറോട് സർവീസ് റോഡ് വഴി രണ്ട് റോഡുകളിലേക്ക് ഗതാഗതം...

Read More >>
വർണ്ണക്കൂടാരം; ഏകദിന പഠന ക്യാമ്പ്  സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല

May 12, 2025 12:24 PM

വർണ്ണക്കൂടാരം; ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല

ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല...

Read More >>
Top Stories










News Roundup