മൂരാട് വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ നാല് പേരും മരിച്ചു

മൂരാട് വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ നാല് പേരും മരിച്ചു
May 11, 2025 07:26 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരും മരിച്ചു. കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടമുണ്ടായത്.

മാഹി റെയിൽവെ സ്‌റ്റേഷനു സമീപം കോട്ടാമല കുന്നുമ്മൽ ഷിജിൻലാൽ, മാഹി പുന്നോൽ ജയവല്ലി, ന്യൂ മാഹി റോജ, അഴിയൂർ പാറേമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയിൽ സത്യനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു . ട്രാവലർ യാത്രക്കാരായ കർണാടക സ്വദേശികളെ വടകരയിലെ ആശുപത്രിയിൽ പ്രവേശിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് അഴിയൂരിൽ നിന്നു വിവാഹം കഴിഞ്ഞ് സൽക്കാരത്തിനായി കോഴിക്കോട്ടേക്ക് പോയവർ സഞ്ചരിച്ച കാർ ട്രാവലർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാർ മൂരാട് പമ്പിൽ നിന്നു പെട്രോൾ നിറച്ചതിനുശേഷം യാത്ര തുടർന്നപ്പോഴാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.





Moorad road accident Four seriously injured people die

Next TV

Related Stories
Top Stories










News Roundup