അഴിയൂർ: അഴിയൂരിൽ ഒഡീഷ സ്വദേശിയിൽ നിന്നും വൻ മദ്യ ശേഖരം പിടികൂടി.അഴിയൂർ ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശം ഹൈവേയ്ക്ക് സമീപമുള്ള അഖിലേഷ് സ്മാരക ബസ്സ് ഷെൽട്ടറിൻ്റെ സമീപത്ത് വെച്ചാണ് പിടിയിലായത്.


96 കുപ്പികളിലായി 17.28 ലിറ്റർ മാഹി വിദേശ മദ്യം കൈവശം വെച്ചതിനാണ് മംഗരാജ് ബഹ്റ (28) പോലീസ് പിടിയിലായത്. ഇദ്ദേഹം ഒഡിഷ സംസ്ഥാനത്ത് ഗഞ്ചാം ജില്ലയിൽ പുരുഷോത്തംപൂർ താലൂക്കിലെ സികുല വില്ലേജിൽ ലടാകപാൽ ദേശത്താണ് വസിക്കുന്നത്.
ഇയാളെ വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രഞ്ജിത്ത് ടി ജെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷാജി കെ ,സി.ഇ.ഒ ശ്യാം രാജ് എ, WCEO സീമ പി, ഡ്രൈവർ ശ്രീജിത്ത് കെ .പി.പങ്കെടുത്തു.
Liquor seized from a native of Odisha