വടകര: (vatakara.truevisionnews.com) മലയോര മേഖലയിലെ ജനങ്ങൾക്ക് എളുപ്പത്തിൽ താലൂക്ക് ആസ്ഥാനവുമായി ബന്ധപ്പെടാൻ കഴിയുന്ന വടകര -വില്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം യാഥാർത്ഥ്യമാകുന്നു. കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നയിക്കുന്ന സർവ്വകക്ഷി സന്ദേശയാത്ര ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.


റോഡ് വികസനത്തിൻ്റെ ഭാഗമായി ഭൂമി വിട്ടു നൽകാൻ ഭൂവുടമകളോട് അഭ്യർഥിക്കുന്നതിൻ്റെ ഭാഗമായാണ് സർവ്വകക്ഷി സന്ദേശയാത്ര സംഘടിപ്പിച്ചത്.
തണ്ണീർപ്പന്തൽ മുതൽ വില്യാപ്പള്ളി വരെ നടന്ന സർവ്വകക്ഷി സന്ദേശയാത്ര ബഹുജന പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
Vadakara Vilyappally Chelakkad road development