വടകര: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കിടപ്പ് രോഗികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ശ്രദ്ധേയമായി.


വർഷങ്ങളായി ക്ഷേത്ര അന്നദാനത്തിന് മുന്നോടിയായി ഇവ നൽകുന്നു. കളിയാട്ട നാളുകളിൽ മൂന്നു ദിവസവും ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് രണ്ട് നേരം അന്നദാനം പതിവാണ്.
ക്ഷേത്രത്തിലെത്താൻ കഴിയാത്ത അസുഖ ബാധിതരെ കൂടി അന്നദാനത്തിന്റെ ഭാഗമാക്കുകയാണ് കിറ്റ് വിതരണത്തിലൂടെ.
കൂടാതെ മൂന്നു ദിവസം വടകര ജില്ലാ ആശുപത്രിയിലും രോഗികൾക്ക് ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട്. ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് ഒ.പി. ശീട്ട് അച്ചടിച്ചു നൽകുന്നതും ക്ഷേത്ര കമ്മിറ്റി ആണ്.
കിറ്റ് വിതരണത്തിനായ് ശരത് ശങ്കർ, ആദർശ് സത്യൻ, അശ്വിൻ ദാസ് ,പി.ഗംഗാധരൻ, കെ.പി.ജയരാജൻ. യാദവ് കൃഷ്ണ, നിവേദ് ,നിർമ്മൽ നമ്പ്യാർ, പ്രസാദ് വിലങ്ങിൽ എന്നിവർ നേതൃത്വം നൽകി.
Ramath Kav provided food kit