വടകര: ഓർമ്മകൾ അയവിറക്കി അഴിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അവർ ഒത്തുകൂടി. കഴിഞ്ഞ അധ്യായന വർഷം വരെ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസംഗമമായ"ഓർമ്മ ചെപ്പ്"ആവേശമായി.


പൂർവ്വ വിദ്യാർത്ഥി പ്രൊഫ: ഇസ്മായിൽ എരിക്കിൽ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂളിലെ എസ്.എസ്.എൽ.എസി ആദ്യ ബാച്ച് പൂർവ്വവിദ്യാർത്ഥി ബാലകൃഷ്ണൻ തോട്ടത്തിൽ മുഖ്യാതിഥിയിരുന്നു.
ചെയർമാൻ കാസിം ഹാജി നെല്ലോളി അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ വിജയരാഘവൻ മാസ്റ്റർ സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പൂർവ്വ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ വി പി സുരേന്ദ്രൻ മാസ്റ്റർ സ്വാഗതവും കൺവീനർ മുബാസ് കല്ലേരി നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം വിഭവ സമൃദ്ധമായ സദ്യയ്ക്ക് പിടിഎ പ്രസിഡണ്ട് നിസാർ വി.കെ നേതൃത്വം നൽകി.
പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.കലാ പരിപാടികൾക്ക് നവാസ് നെല്ലോളി,റഹീം കൈതാൽ,ഇ എം ഷാജി,ഷാജിത് കൊട്ടാരത്തിൽ നേതൃത്വം നൽകി.
Azhiyur govt. higher secondary school get to gather