മണിയൂർ: അന്താരാഷ്ട്ര വനിതാദിനം നാളെ. ഐക്യരാഷ്ട്രസഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി സംഘടിപ്പിക്കുന്നു. ജാഗ്രതാ സമിതി & സി ഡി എസ്, മണിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് നാളെ വനിതാദിനം ആചരിക്കുന്നത്.


' മാറുന്ന സമൂഹവും സ്ത്രീ സുരക്ഷയും' എന്ന വിഷയത്തെക്കുറിച്ച് നാളെ മണിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ബോധവൽക്കരണ ക്ലാസ് നടക്കും.
ഉച്ചയ്ക്ക് 12 മണിക്കാണ് ക്ലാസ് ആരംഭിക്കുക. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബുവാണ് ബോധവൽക്കരണ ക്ലാസ് നയിക്കുന്നത്.
Various programs are organized on Women's Day in Maniyur