വില്യാപ്പള്ളി: വില്യാപ്പള്ളി യുപി സ്കൂളിന്റ തിരുമുറ്റത്ത് കഥകളിയുടെ കളിയാരവം. സ്കൂളിന്റെ 96-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ഇ രാജീവൻ്റ യാത്രയയപ്പിന്റെയും ഭാഗമായാണ് പരിപാടി.


കഥകളിയുടെ ബാലപാഠങ്ങളെ കുറിച്ച് രാവിലെ ഡെമോൺസ്ട്രേഷൻ ക്ലാസും വൈകിട്ട് കല്യാണസൗഗന്ധികം കഥകളിയും അരങ്ങേറി.
ചേലിയ കഥകളി വിദ്യാലയം അവതരിപ്പിച്ച കഥകളിക്ക് കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ് എന്നിവർ നേതൃത്വം നൽകി. കഥകളി വീക്ഷിക്കാൻ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി.
കലാമണ്ഡലം പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് വി കെ ശശി അധ്യക്ഷനായി. മാനേജർ കുറുക്കാട്ട് കരുണാകരകുറുപ്പ്, പി പി സതീഷ്കുമാർ, പാറേമ്മൽ ബാബു, ശ്രീനാ മുരളീധരൻ എന്നിവർ സംസാരിച്ചു. ഇ രാജീവ് സ്വാഗതവും ശരീഷ് നന്ദിയും പറഞ്ഞു.
Vilyapally UP School 96th Anniversary Celebration and Farewell to the Principal