തോടന്നൂർ: കെ.പി.എസ്. ടി. എ തോടന്നൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി.


ഉച്ചഭക്ഷണ കുടിശ്ശിക ഉടൻ അനുവദിക്കുക, ഉച്ചഭക്ഷണത്തുക വർദ്ധിപ്പിക്കുക, അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുനപരിശോധിക്കുക, ഫിക്സേഷൻ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
ധർണ്ണ കെ.പി.എസ്. ടി. എ റവന്യൂജില്ലാ വൈസ് പ്രസിഡണ്ട് ടി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറി ഇന്നത്തെ സായാഹ്ന ധർണ്ണ.
ഉച്ചഭക്ഷണ വിതരണം ഹെഡ്മാസ്റ്റർമാരുടെ ബാധ്യതയാക്കി മാറ്റിയിരിക്കുകയാണ് ഈ സർക്കാർ എന്ന് അജിത്ത് മാസ്റ്റർ അഭിപ്രായപ്പെട്ടു. നാലുവർഷത്തോളമായി നിലനിൽക്കുന്ന അപ്രഖ്യാപിത നിയമന നിരോധനം എടുത്തു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തോടന്നൂർ ഉപജില്ല പ്രസിഡണ്ട് ടി. ഹക്കീം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസജില്ലാ വൈസ്പ്രസിഡന്റ് പി. പ്രേംദാസ് മുഖ്യപ്രഭാഷണം നടത്തി. എൻ മിഥുൻ, സി.ആർ.സജിത്ത്, ടി.കെ.ശ്രീജേഷ് ,ബബിൻ ലാൽ സി.ടി.കെഎന്നിവർ സംസാരിച്ചു.
KPSTA evening protest conducted a variety of demands