അഴിയൂർ: സഹപാഠിക്കൊരു കൂട് നിർമ്മിക്കുന്നതിനായുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി. അഴിയൂർ ഗവ: ഹയർ സെക്കന്റെറി സ്കൂളിൽ നിന്ന് 1995/96 കാലഘട്ടത്തിൽ പഠിച്ച രജനിക്കാണ് വീട് നിർമ്മാണത്തിന് അതേ ബാച്ചിലെ വിദ്യാർത്ഥികൾ സഹായം നൽകാൻ തയ്യാറായത്.


അതേ ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളുടെ വാട്സപ്പ് കൂട്ടായ്മയായ "പുസ്തക താളിലെ സൗഹൃദക്കൂട്ടങ്ങൾ" സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് വീട് നിർമ്മാണം.
ഇതിന്റെ പ്രാഥമിക തുടക്കമെന്നോളം പേരാമ്പ്ര മണ്ഡലത്തിലെ മുതുകാട് ദേശത്ത് മൂന്നേ കാൽ സെന്റ് സ്ഥലം വാങ്ങിച്ച് ആധാരം കൈമാറി.
അഴിയൂർ സ്കൂളിൽ നടന്ന ഓർമ്മചെപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ 95/96ലെ ഭാരവാഹികളായ നവാസ് നെല്ലോളി,മുബാസ് കല്ലേരി,ഷിബു സി പി, സലീഷ് കെ പി,ശ്രീജിത്ത് കെ പി, ഷിനോജ് വി, റാബിയ ഷാനി പി എം,മുംതാസ് കെ കെ,സജില എം എം എന്നിവർ ചേർന്ന് ഓർമ്മചെപ്പ് ഭാരവാഹികളായ കാസിം ഹാജി നെല്ലോളി,വിജയരാഘവൻ മാസ്റ്റർ,സുരേന്ദ്രൻ മാസ്റ്റർ,ഷാജിത് കൊട്ടാരത്തിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ രജനിക്ക് കൈമാറി.
നിലവിൽ വന്യജീവികളുട ഭയത്താൽ വനമേഖലയിൽ ഷീറ്റ് കൊണ്ട് മറച്ച കൊച്ചു കുടിലിലാണ് രജനിയും മാനസിക വൈകല്യമുള്ള ഭർത്താവും ഏഴ് വയസ്സുള്ള മകളും പ്രായമായ അമ്മയും കഴിയുന്നത്.
വൈകാതെ 650 സ്ക്വയർ ഫീറ്റിൽ മനോഹരമായ വീട് പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റു സുമനസ്സുകളുടെയും സഹായത്തോടെ നിർമ്മിച്ചു നൽകും.
Handed over the basis of space to make the house