മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിലെ മുതിർന്ന സിപിഎം നേതാവ് മുടപ്പിലാവിലെ കെ എ കുഞ്ഞിരാമൻ വൈദ്യരുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി.


മുടപ്പിലാവ് ടൗണിൽ ചേർന്ന യോഗത്തിൽ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി ഭാസ്കരൻ, വി പി സുനിൽകുമാർ, കെ സി ശ്രീധരൻ, സി പി വിശ്വനാഥൻ, വാകയാട്ട് ഭാർഗവൻ, കെ പുഷ്പജ, ടി സി രമേശൻ, സി.പി മുകുന്ദൻ, വി വി വിനോദ്, ഇബ്രാഹിം സംസാരിച്ചു.
ഇ. രവി കൃഷ്ണൻ സ്വാഗതവും, കെ മനോജൻ നന്ദിയും പറഞ്ഞു.
KA Kunhiraman remembered the doctors