വടകര: പൊള്ളുന്ന ചൂടിലും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുന്ന ഓട്ടോ ഡ്രൈവർമാർക്ക് റെയിൽവേ സ്റ്റേഷനിൽ തണൽ ഒരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകനും സസ്യ ഗവേഷകനുമായ ഡോക്ടർ ദിലീപും വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവൽക്കരണ ശുചീകരണ ഫോറവും.
സ്റ്റേഷനോട് ചേർന്ന് വടക്കുഭാഗത്തായാണ് ഓട്ടോയിൽ യാത്രക്കാർക്ക് കയറാനുള്ള സംവിധാനം നടപ്പാക്കാൻ പോകുന്നത്. ഇതിന്റെ വശങ്ങളിലായി ബേർഡ് ചെറി തൈകൾ വച്ചുപിടിപ്പിക്കുകയാണ്. ഓട്ടോ ഡ്രൈവർമാരുടെ പരിപാലനത്തിലാണ് ഈ ചെടികൾ സംരക്ഷിക്കുക. വത്സലൻ കുനിയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോക്ടർ ദിലീപിൽ നിന്നു ചെറി തൈകൾ വാങ്ങി സ്റ്റേഷൻ സൂപ്രണ്ട് ടി.പി മനേഷ് നടീൽ ഉദ്ഘാടനം ചെയ്തു.
പി.കെ രാമേന്ദ്രൻ, ഓട്ടോ ഡ്രൈവർമാരായ മോഹനൻ അമ്പാടി, അനൂപ്.പി, റിയാസ് പി.വി. ഹംസ.എം, രാജീവ് എം.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബേർഡ് ചെറി വളർന്ന് പന്തലിട്ടാൽ യാത്രക്കാർക്കും വെയിലിൽ നിന്ന് ആശ്വാസം ലഭിക്കും.
Hey Auto Project auto drivers Vadakara railway station