അഴിയൂർ: കയനാടത്ത് പ്രശാന്ത് കുടുംബ സഹായനിധി കൈമാറി.അഴിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ, കരുവയലിൽ കയനാടത്ത് പ്രശാന്തിന്റെ അകാല വിയോഗത്തെ തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി സ്വരൂപിച്ച സഹായ നിധിയാണ് പ്രശാന്തിന്റെ ആശ്രിതർക്ക് കൈമാറിയത്.


കരുവയലിൽ വെച്ച് സഹായനിധി ചെയർമാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി, ട്രഷറർ രാജേഷ് സി.എച്ച്,കൺവീനർ പ്രശാന്ത് പാനിശ്ശേരി, വി. പി ജയൻ, പ്രമോദ് കെ. പി സംസാരിച്ചു. പരിപാടിയിൽ നാട്ടുകാരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
Kayanath handed over Prashant Sahayanidhi