---
title: "അധ്യാപന ജോലി ജീവിതത്തിന്റെ ധന്യത -കെ.വി. സജയ് "
english_title: "Teaching job is the blessing of life -K.V. Sajay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103596/teaching-job-is-the-blessing-of-life-kv-sajay"
published_at: "2023-03-17T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414504d5e22f_AKSHARADARA,M.jpg"
keywords: []
---

# അധ്യാപന ജോലി ജീവിതത്തിന്റെ ധന്യത -കെ.വി. സജയ് 

> **Lead Summary:** **തിരുവള്ളൂർ: **ജീവിതത്തിൽ ആത്മാ ത്ഥതയോടും സ്വയം സമർപ്പണത്തോടും കൂടി നിർവഹിച്ചാൽ ഏറ്റവും ധന്യമായ തൊഴിൽ അധ്യാപനമാണെന്ന് പ്രമുഖ നിരൂപകൻ കെ.വി. സജയ് പറഞ്ഞു. സത്യസന്ധമായ ഏതൊരു തൊഴിലിനും അതിന്റെതായ മാന്യതയും സ്വീകാര്യതയുമുണ്ടെങ്കിലും ആ തൊഴിലിലേക്ക് വഴിയൊരുക്കുന്ന അധ്യാപകർക്ക് ജീവിതകാലം മുഴുവൻ അതിന്റെ ബഹുമാനവും ആദരവും അംഗീകാരവും കിട്ടുന്നുണ്ട്.

## Article Content

**തിരുവള്ളൂർ: **ജീവിതത്തിൽ ആത്മാ ത്ഥതയോടും സ്വയം സമർപ്പണത്തോടും കൂടി നിർവഹിച്ചാൽ ഏറ്റവും ധന്യമായ തൊഴിൽ അധ്യാപനമാണെന്ന് പ്രമുഖ നിരൂപകൻ കെ.വി. സജയ് പറഞ്ഞു. സത്യസന്ധമായ ഏതൊരു തൊഴിലിനും അതിന്റെതായ മാന്യതയും സ്വീകാര്യതയുമുണ്ടെങ്കിലും ആ തൊഴിലിലേക്ക് വഴിയൊരുക്കുന്ന അധ്യാപകർക്ക് ജീവിതകാലം മുഴുവൻ അതിന്റെ ബഹുമാനവും ആദരവും അംഗീകാരവും കിട്ടുന്നുണ്ട്.

ഒരിക്കലും ജീവിത വരുമാനത്തിനു വേണ്ടി മാത്രം അധ്യാപനത്തെ കാണരുതെന്നും ഏറെ പഠിപ്പിച്ചും അതിലേറെ പഠിപ്പിച്ചുമാണ് ഈ യാത്ര നടത്തേണ്ടതെന്നും സജയ് പറഞ്ഞു. തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ സേവന കാലാവധി പൂർത്തിയാക്കുന്ന അധ്യാപകർക്ക് ഒരുക്കിയ അക്ഷരാദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.ഷഹനാസ് , നിഷില കോരപ്പാണ്ടി ഉപഹാരങ്ങൾ സമ്മാനിച്ചു.

രതീഷ് അനന്തോത്ത്, ജസ്മിന ചങ്ങരോത്ത്, പി.പി.രാജൻ, ഗോപി നാരായണൻ , നിഷാന്ത്, ഹക്കീം, സുരേഷ് ബാബു, ടി. അജിത് കുമാർ , വിപിൻ കുറുന്തോടി, കെ.വി. തൻവീർ , ജാഫർ ഈനോളി ,കെ.മൊയ്തീൻ, വി.കെ.ബാലൻ, വി.പി. കുമാരൻ, കെ.എം രാജീവൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103596/teaching-job-is-the-blessing-of-life-kv-sajay)