വടകര: വിനോദസഞ്ചാരമേഖലക്ക് കരുത്തും ഉന്മേഷവുമായി സാൻഡ് ബാങ്ക്സ് ടൂറിസം പ്രൊമോഷൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി. വടകര താലൂക്ക് പ്രവർത്തന പരിധിയായി രൂപീകരി ച്ച സാൻഡ് ബാങ്ക്സ് ടൂറിസം പ്രൊമോഷൻ കോ ഓപ്പറേറ്റീവ് സൊ സൈറ്റി നഗരസഭ ചെയർപേഴ്ൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. കാനപ്പള്ളി ബാലകൃഷ്ണൻ അധ്യക്ഷനായി. യുഎൽസിസിഎ സ് ചെയർമാൻ രമേശൻ പാലേരി മുഖ്യാതിഥിയായി.


അസി. രജി സ്ട്രാർ പി ഷിജു ഷെയർ സർട്ടിഫി ക്കറ്റ് വിതരണംചെയ്തു. സെക്രട്ടറി യൂനുസ് വളപ്പിൽ റിപ്പോർട്ട് അവത രിപ്പിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എം ബിജു, കൗൺസി ലർമാരായ നിസാബി, പി വിജയി, ടി പി ഗോപാലൻ, സതീശൻ കുരി യാടി, ആർ കെ സുരേഷ് ബാബു, എം പി അബ്ദുൾ കരീം, പി പി മുര ളി, എം പി അബ്ദുള്ള, കെ സി പവി ത്രൻ എന്നിവർ സംസാരിച്ചു. പി കെ രഞ്ജീഷ് സ്വാഗതവും എം വി സുമേഷ് നന്ദിയും പറഞ്ഞു. ഹല്ലാ ബോൽ അധ്യാപക കൂട്ടായ്മ വടകര അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി.
Tourism sector Sand Banks Tourism Promotion Cooperative Society inaugurated