May 12, 2025 12:02 PM

വടകര: (vatakara.truevisionnews.com) ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് വടകരയെ ഞെട്ടിച്ച അപകടം ഉണ്ടായത് . കല്യാണ സല്‍ക്കാരത്തിന് ബന്ധുക്കളുമായി കോഴിക്കോടേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു.

കാർ മൂരാട് പമ്പിൽ നിന്നു പെട്രോൾ നിറച്ചതിനുശേഷം യാത്ര തുടർന്നപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ന്യൂമാഹിയിലെ പെരുമുണ്ടേരി കണ്ണാട്ടില്‍ മീത്തല്‍ റോജ (55), ഒളവിലം പറമ്പത്ത് നളിനി (62),അഴിയൂര്‍ പാറേമ്മല്‍ രജനി (50), മാഹി റെയില്‍വെ സ്റ്റേഷനു സമീപം കോട്ടാമല കുന്നുമ്മല്‍ ഷിഗിന്‍ ലാല്‍ (40)എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ പോലീസെത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു.

വടകര എം എൽ എ കെ കെ രമ , ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്തു ഉൾപ്പടെയുള്ളവർ രാവിലെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. ഇരു വാഹങ്ങളും ഒരേ ദിശയിൽ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ അവ്യക്തത ഉണ്ടെന്നും സി സി ടി വി ഉൾപ്പടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പയ്യോളി സി ഐ അറിയിച്ചു. മരിച്ചവര്‍ ബന്ധുക്കളാണ്. വടകര ഗവ ജില്ലാ ആശുപത്രിയിൽ നിന്നാണ് പോസ്റ്റ് മോർട്ടം.

Moorad road accident Postmortem proceedings begun on the four deceased

Next TV

Top Stories










News Roundup