---
title: "യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം സമ്മേളനം നാളെ "
english_title: "Youth Congress Eramala Constituency meeting tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103838/youth-congress-eramala-constituency-meeting-tomorrow"
published_at: "2023-03-18T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415f1c7814f5_youth_congress.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം സമ്മേളനം നാളെ 

> **Lead Summary:** **ഓർക്കാട്ടേരി: **യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം സമ്മേളനം നാളെ. നാളെ വൈകിട്ട് ആറുമണിക്ക് ഓർക്കാട്ടേരിയിൽ വെച്ചാണ് പരിപാടി.

## Article Content

**ഓർക്കാട്ടേരി: **യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം സമ്മേളനം നാളെ. നാളെ വൈകിട്ട് ആറുമണിക്ക് ഓർക്കാട്ടേരിയിൽ വെച്ചാണ് പരിപാടി.

പ്രതിനിധി സമ്മേളന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആർ.ഷഹിൻ നിർവഹിക്കും. യുഡിഎഫ് വടകര നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

പ്രതിനിധി സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ സംസാരിക്കുമെന്ന് യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103838/youth-congress-eramala-constituency-meeting-tomorrow)