വടകര: ജനങ്ങളെയും വാഹനങ്ങളെയും ദുരിതത്തിലാക്കുകയാണ് നാഷണൽ ഹൈവേ 66 വടകര മേഖലയിലെ റോഡ് നിർമാണം. നിർമാണം നീണ്ടു പോകുന്നതിൽ വടകര മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡിയോഗം പ്രതിഷേധം രേഖപ്പെടുത്തി. വടകര മേഖലയിലെ സർവീസ് റോഡുകളും അനുബന്ധപ്രവൃത്തികളും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
യഥാസമയം പണിപൂർത്തീകരിക്കാത്ത വഗാഡ് കമ്പനിയെ പ്രവൃത്തിയിൽ നിന്ന് മാറ്റി മറ്റൊരു കമ്പനിയെ ഏൽപ്പിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വടകര എംപിയും എംഎൽഎയും നഗരസഭയും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.


മർച്ചന്റ്സ് അസോസിയേഷന്റെ വർഷാന്ത ജനറൽ ബോഡിയോഗം ടൗൺഹാളിൽ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഏരോത്ത് ഇഖ്ബാൽ യോഗം ഉദ്ഘാടനം ചെയ്തു. വടകര മർച്ചന്റസ് അസോസിയേഷൻ മെമ്പർമാരിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മൊമെന്റോ നൽകി അനുമോദിച്ചു.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും ഇൻഷൂർ ചെയ്യുന്ന ഒരു ബൃഹത് പദ്ധതിക്ക് ജില്ലാ കമ്മിറ്റി രൂപംകൊടുത്തുവരികയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഏരോത്ത് ഇഖ്ബാൽ പറഞ്ഞു. അസോസിയേഷൻ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മജീഷ് എം.പി, വർക്കിംഗ് പ്രസിഡണ്ട് രഞ്ജിത്ത് കല്ലാട്ട്, രതീഷൻ പി.കെ, അമൽ അശോക്, സുരേന്ദ്രൻ ഒ.കെ, മുഹമ്മദലി വി.കെ, സുധീർകുമാർ, അജിത്ത് കെ.കെ, നിയോജകമണ്ഡലം ഭാരവാഹികളായ പി.എ ഖാദർ, ഹരീഷ് ജയരാജ്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് കുനിയിൽ, യൂത്ത് വിങ് വടകര മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശസീർ സി.എച്ച്, വനിതാ വിങ് പ്രസിഡണ്ട് സ്നേഹ ധനിൽ രാജ് എന്നിവർ സംസാരിച്ചു.
Vagad Company should be removed from the construction of National Highway Vadakara Merchants Association