തിരുവള്ളൂർ: തിരുവള്ളൂർ അങ്ങാടി പരിസരത്തെ പ്രധാന ജലശേഖരമായ ചെക്കിക്കുളം നവീകരണ പ്രവൃത്തി നടത്തി. നവീകരണ പ്രവർത്തിയുടെ ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി നിർവഹിച്ചു.


ഏറെക്കാലമായി പാഴ് വസ്തുക്കളും ചളിയും അടിഞ്ഞുകൂടി വൃത്തിഹീനമായ അവസ്ഥയിലായിരുന്നു ഈ കുളം. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.ഷഹനാസ് , നിഷില കോരപ്പാണ്ടി, ജനപ്രതിനിധികളായ ബവിത്ത് മലോൽ, സി.വി.രവീന്ദ്രൻ , പി.പി.രാജൻ, രതീഷ് അനന്തോത്ത് ജൽ ജീവൻ മിഷൻ പ്രതിനിധി സരിമ, വി.കെ.ബാലൻ, സി.കെ ഉസ്മാൻ , തയ്യുള്ളതിൽ കരീം, സി.കെ ഗിരിജ സംസാരിച്ചു.
Chekkikulam renovation work was done