തിരുവള്ളൂർ: മനുഷ്യനെയും പ്രകൃതിയെയും പരിഗണിച്ച് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ പാർപ്പിടത്തിനും പ്രകൃതിയുടെ ജൈവ വൈവിധ്യാവസ്ഥ സംരക്ഷണവും ഉൾപ്പെടെ പ്രധാന മേഖലകളെ മുഴുവൻ പ്രതിപാദിച്ചും പരിഗണിച്ചുമാണ് ബജറ്റ് അവതരിപ്പിച്ചത്.


തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 - 24 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് എഫ്. എം മുനീർ അവതരിപ്പിച്ചു.
പ്രധാന പദ്ധതികൾ ചുവടെ
1 - ആസാദി മാർഗ്ഗ് (തിരുവള്ളൂർ സ്കൂൾ റോഡ് സ്വാതന്ത്ര്യ സമര ശില്പ ചിത്രവീഥിയാക്കും)
2 - ജവഹർ ഉദ്യാൻ
3 - ഗ്രാമീണ ഓക്സിജൻ പാർലർ
4- തുരുത്തി ലങ്സ് ഓഫ് തിരുവള്ളൂർ
5-നീറ്റ് ഹൗസ്
6 - കൊക്കാൽ മഠം ടൂറിസം പദ്ധതി
7 - മഞ്ഞൾ ഗ്രാമം
പ്രധാന വകയിരുത്തലുകൾ
1 - ലൈഫ് 4 കോടി
2 - ഗ്രാമീണ റോഡ് നവീകരണം 3.41 കോടി.
3 - ടൂറിസം 99 ലക്ഷം
4 - തൊഴിലുറപ്പ് പദ്ധതി 8 കോടി
5 - തനത് വിദ്യാഭ്യാസ പദ്ധതി വിജയ പാഠത്തിന് 75 ലക്ഷം
6- ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ 10 ലക്ഷം
7- നെൽകൃഷി 13 ലക്ഷം
8 - തെങ്ങ് കൃഷി 10 ലക്ഷം
9 - സുഗന്ധവിള കൃഷി 5 ലക്ഷം
10 - പോത്തുകുട്ടി വിതരണം 4.5 ലക്ഷം
11- മൃഗാശുപത്രി വികസനം 5 ലക്ഷം
12- കുടിവെള്ളം 10 ലക്ഷം
13- വയോജന പദ്ധതി 5 ലക്ഷം
14 - കളിസ്ഥലം തുടർ പ്രവർത്തനം 15 ലക്ഷം
15- നീന്തൽകുളം 5 ലക്ഷം
Tiruvallur Gram Panchayat presented the budget