നാദാപുരം റോഡ്: നാദാപുരം റോഡിൽ തണ്ണീർപന്തൽ ഒരുക്കി യു.എൽ.സി.സി.എസ്. മാതൃകയായി.കടുത്ത വേനൽച്ചൂടിൽ തളർന്നെത്തുന്ന മനുഷ്യർക്ക് ദാഹജലം നൽകുവാനാണ് ‘തണ്ണീർപ്പന്തൽ’ ഒരുക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മാതൃക കാണിച്ചത്.


നാദാപുരം റോഡിൽ സൊസൈറ്റിയുടെ ആസ്ഥാനത്തിനു മുമ്പിലാണ് ഇഷ്ടാനുസരണം സംഭാരം, നാരങ്ങ വെള്ളം, വത്തക്ക വെള്ളം ഒക്കെ കിട്ടുന്ന തണ്ണീർപ്പന്തൽ. വേനൽച്ചൂടു കുറയുന്നതുവരെ ദിവസവും പകൽ 11 മുതൽ 3 വരെ ഇതു പ്രവർത്തിക്കും. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി സംസ്ഥാനത്തുടനീളം തണ്ണീർപ്പന്തലുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സഹകരണസ്ഥാപനങ്ങളും ഏറ്റെടുക്കണമെന്ന സഹകരണമന്ത്രി വി. എൻ. വാസവൻ്റെ നിർദ്ദേശത്തിൻ്റെകൂടി പശ്ചാത്തലത്തിലാണിത്.
വെയിലിൽ ട്രാഫിക്ക് വാർഡൻ ഡ്യൂട്ടി ചെയ്യുന്ന ചോമ്പാല പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പവിത്രന് ദാഹജലം നൽകി സംഘത്തിൻ്റെ ജനറൽ മാനേജർ (അഡ്മിൻ) കെ. പി. ഷാബു തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ (ഫിനാൻസ്) കെ. പ്രവീൺ കുമാർ, പ്രൊജക്റ്റ് മാനേജർ ജോഷി കുമാർ, ലീഗൽ ഓഫിസർ കെ. ഉണ്ണിക്കൃഷ്ണൻ, സെക്യുരിറ്റി ഓഫിസർ കെ. പ്രദീപ് കുമാർ, എച്ഛ്ആർ മാനേജർ കെ. ഷീജിത്ത് ചന്ദ്രൻ, ഒ. ബി. അഭിലാഷ്, ലെയ്സൺ ഓഫിസർ കെ. അജിത്ത് കുമാർ, രമ്യ ഇല്ലത്ത്, നിഖിൽ രാജ്, പ്രദീപൻ മുതിരയിൽ, കെ. പി. ഷിജിൻ, പോൾ ആന്റണി പങ്കെടുത്തു.
ULCCS provides drinking water